Thursday, June 18, 2020

പാരനോർമൽ

"അച്ഛാ, ദേ കണ്ടോ, ഈ വീട്ടിലെന്തോ പാരനോർമൽ പ്രശ്നം ഉണ്ട്. ഏത്ര പറഞ്ഞാലും അച്ഛൻ ശ്രദ്ധിക്കുന്നില്ല."

"നീ എന്തായീ  പറയണേ?"

"ഈ പിയാനോ വെറുതെ പാടുന്നു... ദേവദൂതൻ സിനിമയിലെപ്പോലെ."

"പോ കുട്ടി... പാരനോർമൽ പുസ്തകം വായിക്കണത് അവസാനിപ്പിക്ക്... അപ്പൊ പാട്ടും നിൽക്കും."

"വിശ്വാസമില്ലെങ്കിൽ അച്ഛൻ ഇവിടെ വന്ന് നോക്ക്..." മകൾ പലതവണ ആവർത്തിച്ചു പറഞ്ഞു.

മനസില്ലാമനസോടെ അയാൾ അവളുടെ മുറിയിലേക്ക് ചെന്നു. കുട്ടി പറഞ്ഞത് സത്യമാണ്. അയാൾ അത്ഭുതത്തോടെ നോക്കി നിന്നു. വളരെ പതുക്കെ പിയാനോ ആരും വിരൽ തൊടാതെ തന്നെ സംഗീതം പൊഴിക്കുന്നു. കണ്ണ് വിടർത്തി അത്ഭുതത്തോടെ നോക്കി നില്ക്കുന്നതിനിടയിൽ അയാളുടെ അത്ഭുതം ഭയത്തിലേക്ക് വഴിമാറി. നോക്കുന്തോറും ഭയം കൂടിക്കൊണ്ടിരുന്നു. ഭയം മൂലം  അയാളുടെ കാലിന്റെ വശങ്ങളിലൂടെ താഴേക്ക് ദ്രാവകം ഒഴുകി വന്നു.  

“അച്ഛൻ പേടിക്കേണ്ട, ഇങ്ങനെ പലതവണ പാട്ടു കേട്ടിട്ടുണ്ട്."

അയാൾ ഭയം മറയ്ക്കാൻ നടൻ ഇന്നൊസെന്റിനെപ്പോലെ ശരീരം  ബലം പിടിച്ചു. "നീ പേടിക്കേണ്ട... നീ പിന്നിലേക്ക് മാറി നിൽക്ക്. "

പെട്ടന്ന് ഒരു പാറ്റ അതിനുള്ളിൽ നിന്നും പുറത്തേക്ക് വന്നു. അത് കണ്ടതും അയാൾ പൊട്ടിച്ചിരിച്ചു പറഞ്ഞു,  "അവരുടെ നടത്തത്തിന്റെ താളം! എന്തൊരു പാറ്റ സംഗീതം. അത്രേയുള്ളു. ഇതിനാണോ നീ പേടിച്ചത്?”


"ഞാൻ അച്ഛന് കാണിച്ചു തന്നതാണ്. പേടിച്ചതല്ല. അച്ഛൻ ബാത്ത് റൂമിൽ പോയി കാലു കഴുകി വാ."

Wednesday, June 10, 2020

അമ്മായി


നാൽപ്പത് വർഷം മുമ്പ് നടന്ന കഥ. ഒരുവൻ പുറം രാജ്യത്ത് പോയി എണ്ണ കുഴിച്ച് രണ്ട് വർഷം കൊണ്ട് കുറച്ച് പണമുണ്ടാക്കി സ്വന്തം നാടായ കുട്ടിക്കാടെത്തി. അധികം  സമയമില്ല; ഉടനെ തിരിച്ചു പോകണം. അവിടെ നിന്ന് തന്നെ വധുവിനെയും കണ്ടുപിടിച്ചാണ് വരവ്. അവരുടെ വിവാഹത്തിനു സന്തോഷപൂർവം പങ്കെടുക്കാൻ രാജനും രാമനും കുട്ടിക്കാട് പഞ്ചായത്ത്  പ്രസിഡന്റ്  അലോഷിയും അവന്റെ വീട്ടിലെത്തി. തങ്ങളുടെ കൂടെ നടന്നിരുന്ന ഒരുവൻ പുറം നാട്ടിൽ പോയി പണം സമ്പാദിച്ചു ആഘോഷപൂർവം നടത്തുന്ന കല്യാണത്തിൽ പങ്കെടുക്കുക ആ കാലഘട്ടത്തിൽ ഒരു തെറ്റായിരുന്നില്ല. പ്രധാനപ്പെട്ട അസൂഖങ്ങളായ കോവിഡും ഡേവിഡും അന്നുണ്ടായിരുന്നില്ലല്ലോ.  വധു വരന്മാരെ കൈകൊടുത്തു മംഗളം നേരാൻ വേദിയിലേക്ക് കയറിയപ്പോൾ പഞ്ചയാത്ത് പ്രസിഡന്റ് അലോഷിയും അവരോടപ്പം ചേർന്നു. ഒരു സംസാരത്തിന് വേണ്ടി രാജൻ പഞ്ചായത്ത് പ്രസിഡണ്ട് അലോഷിയെ വരന് പരിചയപ്പെടുത്തി. "അറിയില്ലേ... അലോഷിയേട്ടൻ പഞ്ചായത്ത് പ്രസിഡന്റയായി ഏഴാം വർഷത്തിലേക്ക് കടന്നു."

കോട്ടും പത്രാസുമായി നിന്ന കല്യാണ ചെക്കൻ ഒരു സംശയത്തോടെ അലോഷിയെ നോക്കി,  "ചാണം കോരൻ പോയിരുന്ന  തെക്കേ പറമ്പിലെ പത്രോസിന്റെ അമ്മായിടെ മകൻ. എനിക്കറിയാം... "

രാജനും രാമനും മുഖത്തോട് മുഖം നോക്കി  "അമ്മായിയോ ആരുടെ അമ്മായി?.. അതാരാ" രാജനും രാമനും മനസ്സിൽ ചോദിച്ചു.

കഥ കഴിഞ്ഞു. 

Monday, June 8, 2020

Digital Prostitute/ ഡിജിറ്റൽ വേശ്യ


അവളെ നിങ്ങൾ പല പേരുകളിൽ വിളിച്ചു. പ്രകൃതിയെന്നും,  ഭൂമിയെന്നും, വേശ്യയെന്നും, അമ്മയെന്നും, ദേവിയെന്നും...   സത്യത്തിൽ അവൾ ഒരു വെള്ളക്കടലാസായിരുന്നു. അതിൽ അവൻ എഴുതി. അത് അവന്റെ മതം. മറ്റൊരുവൻ എഴുതി. അതവന്റെ മതം. പിന്നെയും കുറെപ്പേർ  എഴുതി, അത് ഓരോരുത്തരുടെയും മതം. ഓരോ നിറങ്ങളിലുള്ള മതങ്ങളും രീതികളും പഠനങ്ങളും ചിത്രങ്ങളും ചിന്തകളും കഥകളും തോന്നലുകളും പല നിറങ്ങളിലുള്ള മഷികൾ ഉപയോഗിച്ചു എഴുതിക്കൊണ്ടിരുന്നു. വെള്ളക്കടലാസ് ഒരു കൊളാഷായത് അവൾ അറിഞ്ഞില്ല. അവസാനം വന്നവൻ വെള്ളക്കടലാസ് വെള്ളത്തിൽ മുക്കിയെടുത്തു പിഴിഞ്ഞു. ഉണക്കിയെടുത്തു. കടലാസ്സ് വെയിലത്ത് ഉണക്കിയപ്പോൾ അവനും കിട്ടി കുറച്ചു സ്ഥലം. കിട്ടിയ സ്ഥലത്ത് അവനും പൂശി അവന്റെ ചായം. നിരവധി തവണ മുക്കിയെടുത്ത്  ഉണക്കിയെടുത്ത്  അവളുടെ മുഖത്ത് ചായം പൂശിക്കൊണ്ടിരുന്നു.  അവൾ ഒരു കൊട്ടാര നർത്തകിയാണോ, നടിയാണോ? ഇനിയും ചായം പൂശാൻ കഴിയുമോ? കഴിയും,കാരണം അവൾ ഡിജിറ്റൽ ആണ് ഡിജിറ്റൽ...!!  കടലാസിന്റെ പ്രായം അവന്റെ  മനസിന്റെ പ്രായം. അവന്റെ പ്രായം അവനും എഴുതിവെച്ചു. എത്ര തവണ വേണമെങ്കിലും തെറ്റ് തിരുത്തി എഴുതാൻ അവൾ അനുവദിച്ചു. ഡിജിറ്റൽ ഭൂമി. ഡിജിറ്റൽ പ്രകൃതി.

പാപം, മല, കുമ്പസാരം, വീണ്ടും മല


വികാരിയച്ചൻ: എടാ നീ കല്യാണ കുമ്പസാരം കഴിഞ്ഞു ഇതുവരെ ഒരിക്കലെങ്കിലും കുമ്പസാരിച്ചിട്ടുണ്ടോ ?
രഞ്ജൻ: അച്ഛൻ എന്തറിഞ്ഞിട്ടാണ് ചോദിക്കുന്നത് ? കല്യാണം കഴിഞ്ഞ്  പത്ത് വർഷമായി ഞാൻ ഓട്ടമാണ്. എന്റെ ജോലിയിൽ ഓരോ ദിവസം ഓരോ മല മുമ്പിലുണ്ടാകും, അത് ചെയ്ത് തീർത്ത് രാത്രി വീട്ടിൽ എത്തി കണ്ണടയ്ക്കുമ്പോഴേക്കും ഉറങ്ങി കഴിഞ്ഞു കാണും. അതി രാവിലെ വീണ്ടും ഓട്ടം തുടങ്ങും.
വികാരിയച്ചൻ : നിന്റെ അയൽവാസികൾ എല്ലാ ആഴ്ചയും കുമ്പസാരിക്കാൻ സമയം കണ്ടെത്തുന്നുണ്ടല്ലോ?
രഞ്ജൻ: അയൽവാസിയുടെ അവരുടെ കാര്യം അവരോടു ചോദിക്കുക. അച്ഛൻ എന്റെ കാര്യം കേൾക്കുക...വീട്ടിൽ പാപം ചെയ്യാൻ ഭാര്യയോ, ഓഫീസിൽ പാപം ചെയ്യാൻ മാനേജരോ സമയം തരാറില്ല; പാപം തന്നെ ചെയ്യാൻ സമയം കിട്ടാത്ത ഞാൻ എങ്ങനെയാണ്  കുമ്പസാരിക്കാൻ സമയം കണ്ടെത്തേണ്ടത് ?
വികാരിയച്ചൻ: അഞ്ച് മിനിറ്റ് ഇല്ലെന്ന് പറയരുത്.
രഞ്ജൻ: വീട്ടിൽ കിട്ടിയ അഞ്ച് മിനിറ്റ്.; പത്ത് വർഷം. 6  കുട്ടികൾ. ഇത്രയൊക്കെയായിട്ടും അച്ഛൻ ഇങ്ങനെ കുത്തി നോവിക്കരുത്. എന്നും മല പോലെ ജോലിയാണ്. അത് കഴിയുമ്പോൾ സന്തോഷം. പിന്നെ വീണ്ടും കുന്ന് അല്ലെങ്കിൽ മല. അത് കയറി കഴിയുമ്പോൾ ഒരു ചെറിയ സന്തോഷം. മലകൾ കഴിഞ്ഞെന്ന് കരുതുമ്പോൾ വീണ്ടും മല അല്ലെങ്കിൽ കുന്ന്‌, അതുമല്ലെങ്കിൽ നൂറ് മീറ്റർ ഓട്ടം, അല്ലെങ്കിൽ മാരത്തോൺ ഇങ്ങനെ എല്ലാ ഒളിമ്പിക് മത്സരങ്ങളിലും പങ്കെടുക്കുന്ന ഒരു അത്‍ലറ്റിന്റെപ്പോലെ കഴിഞ്ഞ പത്ത് വർഷമായി ഞാൻ ഓടിക്കൊണ്ടിരിക്കുമ്പോഴാണ്, ഒരു മനസാക്ഷിയുമില്ലാതെ ചോദിക്കുന്നത്.
വികാരിയച്ചൻ: എല്ലാവർക്കും ജോലിയുണ്ടല്ലോ?
രഞ്ജൻ : ഞാൻ ഒരു നാലെണ്ണം സൗണ്ട് റെക്കോർഡ് ചെയ്ത് തരാം. എല്ലാ ആഴ്ചയും അത് തന്നെ കേട്ടാൽ മതിയച്ചോ. കേട്ടത് തന്നെ കേട്ട് അച്ചന് ബോറടിക്കുന്നില്ലേ ?
വികാരിയച്ചൻ:  പത്ത് വർഷത്തിലൊരിക്കലെങ്കിലും
രഞ്ജൻ: അച്ഛാ, കുറ്റബോധമുണ്ടെങ്കിലേ  കുമ്പസാരിച്ചിട്ട് കാര്യമുള്ളൂ.
വികാരിയച്ചൻ : അത് ശരി, നീ എന്നെ പഠിപ്പിക്കാൻ തുടങ്ങിയോ?

രഞ്ജൻ : ഇപ്പൊ ലോക്ക് ഡൌൺ ആയപ്പോ കുറച്ച് സമയം കിട്ടുന്നുണ്ട്. പക്ഷേ പാപം ചെയ്യാതെ ശീലിച്ചില്ലേ? അത്‌കൊണ്ട് പ്രത്യേകിച്ച് പാപമൊന്നും ചെയ്യുന്നില്ല. 

Sunday, June 7, 2020

അപ്പി

ഒന്നാമൻ : എന്തിനാണ് അയാൾ എന്റെ പറമ്പിൽ കയറിയിരുന്ന് അപ്പിയിടുന്നത് ?

രണ്ടാമൻ: താങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള അടവായിരിക്കും. അയാളുടെ പറമ്പിൽ അപ്പിയിട്ടാൽ താങ്ങൾ ശ്രദ്ധിക്കില്ലല്ലോ?

ഒന്നാമൻ : ശ്രദ്ധിക്കുകയല്ലല്ലോ... അറപ്പല്ലേ തോന്നുക?

രണ്ടാമൻ: അയാൾ കരുതുന്നത് അപ്പി നല്ല ജൈവവളമാണെന്നായിരിക്കും...!!

ഒന്നാമൻ: എങ്കിൽ അത് അയാളുടെ പറമ്പിൽ തന്നെ കാഷ്ഠിച്ചാൽ പോരെ ?

മൂന്നാമൻ: സ്നേഹമാണ് അതിരുകളില്ലാത്ത സ്നേഹം. ഒരു വെള്ളപ്പൊക്കം ഉണ്ടായാൽ എല്ലാ അപ്പിയും ഒന്നാവില്ലേ? അല്ലെങ്കിൽ മഹാമാരി.


കഥ കഴിഞ്ഞു 

Saturday, June 6, 2020

ജർമ്മനാണ് ജർമ്മൻ


ആ ദിവസത്തെ കുറിച്ച് ഞാൻ ഓർക്കുന്നു. ഏപ്രിൽ ഒന്ന്.  എന്റെ പ്രായം പന്ത്രണ്ട്. ഒരു ഷർട്ട് മാത്രം എല്ലാ ദിവസവും സ്കൂളിലേക്ക് ധരിച്ചുപോകുന്ന എന്റെ മാനസികാവസ്ഥ നിങ്ങൾക്ക് മനസിലാവില്ലായിരിക്കാം. യൂണിഫോമുള്ള സ്കൂളിൽ പഠിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നത് എന്നെപ്പോലെയുള്ളവരാണ്. നിങ്ങൾക്ക് യൂണിഫോം ഒരു അലങ്കാരവും അഹങ്കാരവുമായിരുന്നെങ്കിൽ എനിക്ക് അത് നല്ലൊരു മറയായിരുന്നു. എന്റെയും കുടുംബത്തിന്റെയും  ഇല്ലായ്മ  ഒരു യൂണിഫോമിൽ പൊതിഞ്ഞാണ് എന്നെ അച്ഛനും അമ്മയും സ്കൂളിൽ പറഞ്ഞയച്ചിരുന്നത്. ക്രിക്കറ്റ് ഗ്രൗണ്ടിന്റെ അടുത്ത് ഓലപ്പുര വീടുള്ളത് എന്നെ ഒരുപാട് കാര്യങ്ങളിൽ സഹായിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനം ക്രിക്കറ്റ് കോച്ചിങ് ക്യാമ്പ് തന്നെയായിരുന്നു. ഒരു സ്കൂൾ ഡ്രസ്സ് പ്പോലും വാങ്ങാൻ കഴിവില്ലാത്ത എനിക്ക് ഇന്ത്യൻ ടീമിന് വേണ്ടി ക്രിക്കറ്റ്  കളിക്കാനുള്ള ആഗ്രഹം കൊണ്ടല്ല ഞാൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ പോയിരുന്നത്. ക്രിക്കറ്റ് ക്യാമ്പിൽ ബാറ്റിനോടൊപ്പം രണ്ട്  ജോഡി വെള്ള ജേഴ്സികളും ലഭിക്കുമായിരുന്നു. ധരിക്കാൻ വസ്ത്രം ലഭിക്കുമെന്ന കാരണത്താൽ ക്രിക്കറ്റ് കളി തുടങ്ങിയവനെ കുറിച്ച് നിങ്ങൾ കേട്ടുകാണില്ല. ആ ദിവസം ജോഫിയെന്ന് പേരുള്ള  ക്യാമ്പിന്റെ പഴയ മേധാവി  അവിടെയെത്തി. എല്ലാവരും അയാളുടെ ചുറ്റും കൂടി. എല്ലാവരും നല്ല സന്തോഷത്തിലാണ്. അയാൾ നല്ല വിലകൂടിയ പല നിറങ്ങളിലുള്ള ടി ഷർട്ടുകൾ എല്ലാവരെയും കാണിക്കുന്നുണ്ട്.  ഞാനും അയാൾ പറയുന്നത് ശ്രദ്ധിച്ചു. 

"ഇത് ജർമ്മൻ മെയ്‌ക്ക് ആണ് ജർമ്മൻ..."

മറ്റുള്ളവർ പറഞ്ഞു "പുളു പുളു.. വൻ പുളു."

"അല്ലേടാ... നല്ല ഒറിജിനൽ ജർമ്മൻ."

ജർമ്മൻ എന്ന് കേൾക്കുമ്പോഴേക്കും എല്ലാവരും കോരിത്തരിച്ചു. അവരുടെ കോരിത്തരിപ്പ് എന്നിലും ചില തരിപ്പുകൾ ഉണ്ടാക്കി.

ഞാൻ അടുത്തേക്ക് ചെന്നു. ഒരു കടും നീല സ്പോർട്സ് ടിഷർട്ട് ജോഫി എന്റെയടുത്ത് ഉയർത്തി കാണിച്ചു.

"കടയിൽ ആയിരം കൊടുത്താൽ കിട്ടും. നീ എനിക്ക് നൂറ് രൂപ തന്നാൽ മതി. വേണോ?"

ഞാൻ നിസ്സംഗതയോടെ ജോഫിയെ നോക്കി. പെട്ടന്ന് അയാൾ പറഞ്ഞു "ഇത് നീ കയ്യിൽ വെച്ചോ. നല്ലതാണ്. എനിക്ക് പൈസയൊന്നും വേണ്ട. പക്ഷെ നന്നായി കളിക്കണം."

ഞാൻ അയാളോട് പറഞ്ഞു "ഇത് ഒരുപാട് വിലയുള്ള ഷർട്ട് അല്ലേ? എനിക്ക് വേണ്ട."

നല്ല പിടയ്ക്കുന്ന മീൻപ്പോലെ ഒരു ടിഷർട്ട്. ഞാൻ ഷർട്ട് മൂക്കിലേക്ക് അടുപ്പിച്ചു മണം നോക്കി.  "ജർമൻ തന്നെ."

എന്റെ കൂടെ കളിക്കുന്ന റാം ഇടപ്പെട്ടു. "അതിന് നീ ജർമ്മൻ ഷർട്ട് കണ്ടിട്ടുണ്ടോ?" ആ ചോദ്യം എന്നെ ചെറുതായൊന്ന് തളർത്തി. "അയാൾ നിന്നെ പറ്റിച്ചതാണ്.  ഇന്ന് ഏപ്രിൽ ഒന്നാണ്. ഏപ്രിൽ ഫൂൾ. ഒരു ജർമ്മൻ."

ഞാൻ ചിരിച്ചു. "അത്രേയുള്ളൂ!!" റാം  തുടർന്നു,  

"അയാൾ തിരുപ്പൂർ ബനിയൻ കമ്പനിയിൽ ജോലി ചെയ്യുന്നയാളാണ്. അവിടെ നിന്ന് ജർമനിയിലേക്ക് കയറ്റി അയക്കാൻ കഴിയാത്ത പീസാണ്."  സംശയത്തോടെ ഞാൻ നെറ്റി ചുളിച്ചു.

"ഇത്ര നല്ല ടിഷർട്ട്." 

"എടാ അതിലൊരു നൂല് പോയിട്ടുണ്ട്; അതുകൊണ്ടാണ്." റാം എനിക്ക് ഷർട്ടിന്റെ ഒരു നൂല് പോയ ഭാഗം കാണിച്ചു തന്നു. ആദ്യത്തെ നോട്ടത്തിൽ എനിക്ക് ഷർട്ടിന്റെ പ്രശ്നം കാണാൻ കഴിഞ്ഞില്ല. റാം പിന്നെയും ഷർട്ട് അടുപ്പിച്ച് പിടിച്ചു കാണിച്ചു തരാൻ ഒരു ശ്രമം നടത്തി. അപ്പോഴും എനിക്ക് നൂൽ നഷ്ടപ്പെട്ട ഭാഗം കാണാൻ കഴിഞ്ഞില്ല.

"ഞാൻ എത്ര എളുപ്പത്തിൽ കണ്ടു." റാം പിന്നെയും പറഞ്ഞു. "ദേ ഡാ..."

എന്റെ കണ്ണിന്റെ അടുത്തേക്ക്  ഷർട്ട് തള്ളി, വളരെ സൂക്ഷിച്ചു നോക്കാൻ ആവശ്യപ്പെട്ടപ്പോൾ കണ്ണ് വല്ലാതെ വട്ടം പിടിച്ചതുകൊണ്ട് കണ്ണിൽ വെള്ളം നിറഞ്ഞുവെന്നല്ലാതെ  പോയ നൂലിന്റെ വിടവ് ഞാൻ കണ്ടില്ല. 'എന്തൊരു നല്ല ഏപ്രിൽ ഫൂൾ.' ഞാൻ മനസ്സിൽ പറഞ്ഞു. വീട്ടിൽ ചെന്ന് ഞാനും പറഞ്ഞു, “ജർമ്മനാണ് ജർമ്മൻ.”

Thursday, June 4, 2020

The nun story

It was not before many million years in history nor countable number of years, merely few seasons back in her life, she posed like a nun, in front of the mirror. She enjoyed the posture and whispered herself, ‘this is really sexy’. Many years before that solo mirror show, precisely six years back, during the plus two time, she knew men were attracted to nuns more than the famous actresses on the screen. Reena, the naughtiest of her friends, had advised her to keep the secret to herself. It is not the wide-open sexy dresses of western or eastern movies attracted the real strong men. It was the nun dress. This was an international secret. Maybe the secret hidden behind was more attractive. At the age of sixteen, she thought the nun dress would be unique and keeping that secret makes her sexier and more intelligent than her classmates. 

True calling of her life struck; when she walked through the rectangular corridors of uncertainty in the  renovated convent opposite to the enlightened benediction monastery built in the 18th century. The convent room was big enough for her and the protector Sister Florina. It was easy for her to decide on the calling of life at the age of ten. When she walked and talked about her decision to her school friends, everyone was shocked at her courage. Tom was the first person challenged her decision. “See, it’s not like football my dear.” He said. She recalled sentiments of her classmates. Most of them were either surprised or in shock. Remy teacher appreciated every single damn activity of every single student in the school. The vibrant Remy teacher never vibrated in the same calibration after hearing her decision. Her vibrations stopped for many days. One day, teacher said, “You are too young to decide. After all, nobody can decide at the age of ten. Things change. Nothing in the world is permanent.” Remy teacher patted on her hair and setup a personal conversation to clarify the divine calling. Finally, the teacher nailed down her reasoning. Sister Florina had  great teeth. "Sister’s teeth shine while speaking." She was living with Sister Florina in the same convent as she started her life there. She lived with care takers for five years. The unexpected death of her care takers brought her to Sister Florina’s custody. Custodial rituals were never boring. Sister Florina taught her prayers of teeth, prayers of food, prayers of beauty, prayers of fearless sleep, prayers of health. Her teeth were not as uniform as Sister’s. Above all, Sister’s teeth shines. Those were the daily prayers. The huge laughter of Remy teacher after hearing the reasoning of her divine call changed the destiny immediately. “Oh, My Dear… Oh My Dear… Oh my dear Selina you be a Dentist; a doctor, Dentist. Selina, My Darling, then you repair every tooth on the planet. Being a nun is not all that safe these days. Not only that, it is very tough life there Selina.”  Selina giggled after remembering the nun episode and life’s calling at the age of ten.

Now, the digital dentist certificate shines in her hand on the mobile screen, drops of her tears drizzled freely and the smile could not wait long to wipe it out from her cheeks sideways without wetting the digital certificate. She consoled herself, “Ah... after all it’s digital... no worries.”

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...