വികാരിയച്ചൻ: എടാ നീ കല്യാണ
കുമ്പസാരം കഴിഞ്ഞു ഇതുവരെ ഒരിക്കലെങ്കിലും കുമ്പസാരിച്ചിട്ടുണ്ടോ ?
രഞ്ജൻ: അച്ഛൻ എന്തറിഞ്ഞിട്ടാണ്
ചോദിക്കുന്നത് ? കല്യാണം കഴിഞ്ഞ് പത്ത് വർഷമായി
ഞാൻ ഓട്ടമാണ്. എന്റെ ജോലിയിൽ ഓരോ ദിവസം ഓരോ മല മുമ്പിലുണ്ടാകും, അത് ചെയ്ത് തീർത്ത്
രാത്രി വീട്ടിൽ എത്തി കണ്ണടയ്ക്കുമ്പോഴേക്കും ഉറങ്ങി കഴിഞ്ഞു കാണും. അതി രാവിലെ വീണ്ടും
ഓട്ടം തുടങ്ങും.
വികാരിയച്ചൻ : നിന്റെ അയൽവാസികൾ
എല്ലാ ആഴ്ചയും കുമ്പസാരിക്കാൻ സമയം കണ്ടെത്തുന്നുണ്ടല്ലോ?
രഞ്ജൻ: അയൽവാസിയുടെ
അവരുടെ കാര്യം അവരോടു ചോദിക്കുക. അച്ഛൻ എന്റെ കാര്യം കേൾക്കുക...വീട്ടിൽ പാപം ചെയ്യാൻ
ഭാര്യയോ, ഓഫീസിൽ പാപം ചെയ്യാൻ മാനേജരോ സമയം തരാറില്ല; പാപം തന്നെ ചെയ്യാൻ സമയം കിട്ടാത്ത
ഞാൻ എങ്ങനെയാണ് കുമ്പസാരിക്കാൻ സമയം കണ്ടെത്തേണ്ടത്
?
വികാരിയച്ചൻ: അഞ്ച് മിനിറ്റ്
ഇല്ലെന്ന് പറയരുത്.
രഞ്ജൻ: വീട്ടിൽ കിട്ടിയ
അഞ്ച് മിനിറ്റ്.; പത്ത് വർഷം. 6 കുട്ടികൾ.
ഇത്രയൊക്കെയായിട്ടും അച്ഛൻ ഇങ്ങനെ കുത്തി നോവിക്കരുത്. എന്നും മല പോലെ ജോലിയാണ്. അത്
കഴിയുമ്പോൾ സന്തോഷം. പിന്നെ വീണ്ടും കുന്ന് അല്ലെങ്കിൽ മല. അത് കയറി കഴിയുമ്പോൾ ഒരു
ചെറിയ സന്തോഷം. മലകൾ കഴിഞ്ഞെന്ന് കരുതുമ്പോൾ വീണ്ടും മല അല്ലെങ്കിൽ കുന്ന്, അതുമല്ലെങ്കിൽ
നൂറ് മീറ്റർ ഓട്ടം, അല്ലെങ്കിൽ മാരത്തോൺ ഇങ്ങനെ എല്ലാ ഒളിമ്പിക് മത്സരങ്ങളിലും പങ്കെടുക്കുന്ന
ഒരു അത്‍ലറ്റിന്റെപ്പോലെ കഴിഞ്ഞ പത്ത് വർഷമായി ഞാൻ ഓടിക്കൊണ്ടിരിക്കുമ്പോഴാണ്, ഒരു
മനസാക്ഷിയുമില്ലാതെ ചോദിക്കുന്നത്.
വികാരിയച്ചൻ: എല്ലാവർക്കും
ജോലിയുണ്ടല്ലോ?
രഞ്ജൻ : ഞാൻ ഒരു നാലെണ്ണം
സൗണ്ട് റെക്കോർഡ് ചെയ്ത് തരാം. എല്ലാ ആഴ്ചയും അത് തന്നെ കേട്ടാൽ മതിയച്ചോ. കേട്ടത്
തന്നെ കേട്ട് അച്ചന് ബോറടിക്കുന്നില്ലേ ?
വികാരിയച്ചൻ: പത്ത് വർഷത്തിലൊരിക്കലെങ്കിലും
രഞ്ജൻ: അച്ഛാ, കുറ്റബോധമുണ്ടെങ്കിലേ കുമ്പസാരിച്ചിട്ട് കാര്യമുള്ളൂ.
വികാരിയച്ചൻ : അത് ശരി, നീ
എന്നെ പഠിപ്പിക്കാൻ തുടങ്ങിയോ?
രഞ്ജൻ : ഇപ്പൊ ലോക്ക്
ഡൌൺ ആയപ്പോ കുറച്ച് സമയം കിട്ടുന്നുണ്ട്. പക്ഷേ പാപം ചെയ്യാതെ ശീലിച്ചില്ലേ? അത്‌കൊണ്ട്
പ്രത്യേകിച്ച് പാപമൊന്നും ചെയ്യുന്നില്ല.
No comments:
Post a Comment