Sunday, July 19, 2020

Alfred - The Choondal Cricket Coach


ഞാൻ ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടില്ല. ചൂണ്ടൽ പഞ്ചായത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. കളി എല്ലായിടത്തും ഒരുപോലെ തന്നെയാണ്. മനസുകൾ മാത്രമാണ് മാറുന്നത്. നിങ്ങൾ വിശ്വസിക്കില്ല; കുട്ടികളെ, ഒരിക്കൽ എല്ലാ അടിസ്ഥാന പരിശീലനങ്ങളും ചിട്ടയായി നേടി കഴിഞ്ഞാൽ പിന്നെ അതിൽ കുറവ് വരുത്താതെ പരിശീലനം തുടർന്നുകൊണ്ടേ ഇരിക്കുക. നിങ്ങൾ വലിയ കളിക്കാരുടെ കളികൾ ശ്രദ്ധിക്കുക. എല്ലാവർക്കും ഈ അർപ്പണബോധം ഉണ്ടാകും. എന്നാൽ അത് പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമായിരിക്കും. എല്ലാ വലിയ ക്രിക്കറ്റ് കളിക്കാരുടെയും വിജയത്തിന്റെ രഹസ്യം ആ തുടർച്ചയായ പരിശീലനമാണ്. എന്നാൽ രാജ്യാന്തര നിലവാരത്തിൽ ക്രിക്കറ്റ് കളിക്കുമ്പോൾ നിങ്ങളുടെ മനസിന്റെകൂടെ കളിയായി മാറും. ക്രിക്കറ്റ് ചെസ്സ് മത്സരമായി മാറുന്ന അവസ്ഥ. രാഹുൽ ദ്രാവിഡും ഗവാസ്കറും ടെസ്റ്റ് മാച്ചിൽ സ്ഥിരമായി പന്തുകൾ വിട്ട് എതിരാളിയുടെ ക്ഷമയെ പരീക്ഷിക്കുന്നു. മോശം പന്തുകൾ ബൗണ്ടറി അടിക്കുന്നു. സെഞ്ചുറികൾ നേടുന്നു. അതിന് വേണ്ടി കാത്തിരിക്കുന്ന ശൈലി. മറ്റു ചിലർ തുടർച്ചയായി ബൗണ്ടറി അടിക്കുമ്പോൾ ആവേശം പ്രകടിപ്പിക്കുന്നു. കടന്നാക്രമണം. അങ്ങനെ ആക്രമിക്കുമ്പോഴും അവർ അടിസ്ഥാനം മറക്കുന്നില്ല. അവർ തന്നെ അടിസ്ഥാനം മറക്കുന്ന നിമിഷം പുറത്താവുന്നതും ചിലപ്പോൾ ഭാഗ്യംകൊണ്ട് രക്ഷപ്പെടുന്നതും നമ്മൾ കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നു.

മറ്റു ചിലർ പ്രത്യേകിച്ച് ഭാവങ്ങളൊന്നും പ്രകടിപ്പിക്കാറില്ല.  അവർ തന്നെ ഒരു തവണ പരാജയപ്പെട്ടാൽ, അതിന്റെ കാരണം വിലയിരുത്തി തെറ്റുകൾ കുറയ്ക്കാൻ ശ്രമം നടത്തുന്നു.  എന്നാൽ അത്രയും സാങ്കേതിക കൃത്യതയില്ലാത്തവരും വളരെ വലിയ വിജയങ്ങൾ നേടിയിട്ടുണ്ടാകാം. ചിലപ്പോൾ  പാഠപുസ്തകങ്ങളിൽ കാണാത്ത ധോണിയും സെവാഗും;   വ്യത്യസ്തതയാകാം പ്രത്യേകമായ ശൈലികൾ ആയിരിക്കാം, എങ്കിലും ചിട്ടയായ പരിശീലനം അവരുടെ പ്രത്യേകത പുറത്തുകൊണ്ടുവരുന്നു. ഓരോ തലത്തിലും ഉയരുമ്പോൾ കാണിക്കുന്ന സ്‌പോർട്മാൻ സ്പിരിറ്റ് തുടങ്ങിയ പല ചേരുവകൾ നിങ്ങൾ മറക്കാതിരിക്കുക. എല്ലാ കളികളും ജയിച്ച ഒരു കളിക്കാരനെയും ഒരു ചൂണ്ടൽ പഞ്ചായത്തിലും ഞാൻ കണ്ടിട്ടില്ല; രാജ്യാന്തര നിലവാരത്തിലും കണ്ടിട്ടില്ല. ഒരു താരത്യമ്യം നടത്തിയാൽ ഫാസ്റ്റ് ബൗളിംഗിന് വിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടുള്ള പിച്ചുകളിൽ നിരന്തരം പന്തെറിഞ്ഞു തളർന്നു വിജയിച്ച  കപിൽദേവിനെപ്പോലുള്ളവരുടെ വിജയം ഇന്നലെ കാലത്തെ ക്രിക്കറ്റ് ബൗളിംഗ് സ്റ്റാറ്റിസ്റ്റിക്‌സ് നോക്കിയാൽ മനസിലാക്കാൻ കഴിയില്ല. അത്കൊണ്ട് തന്നെ 1983-ലെ ക്രിക്കെറ്റ് ഐസ് ക്രീമിന് മുകളിലെ ചെറി അദ്ദേഹത്തിന്റെ തലയിലെ  കിരീടം തന്നെയാണ്.

പേരറിയാത്തവരുടെയും നീതി നിഷേധിക്കപ്പെട്ടവരുടെയും ലോകം നിങ്ങൾക്ക് വളരെ പരിചതമാണ്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പല്ല, വളരെ കുറച്ചു വർഷങ്ങൾക്ക് മുമ്പ് ഒളിമ്പിക് സ്വർണ്ണം നേടി നാട്ടിലെത്തിയ ബോക്സർ മുഹമ്മദലിക്കു പോലും  ഒരു ചെറിയ ചായക്കടയിൽ  ചായ നിഷേധിച്ച, അല്ലെങ്കിൽ ഞാൻ ആ ചായയെ, നീതിയെന്ന് വിളിക്കട്ടെ; ആ ചെറിയ നീതിപോലും നിഷേധിച്ച ഭൂമികൂടിയാണ് നമ്മുടേത്. 

Sunday, July 12, 2020

വെറും തോമസ്

അവൻ : ആ മാധ്യമത്തിൽ ആ വാർത്ത വന്നു.

തോമസ് : ഞാൻ വിശ്വസിക്കില്ല.

അവൻ : ആ മാധ്യമത്തിൽ ഈ വാർത്ത വന്നു.

തോമസ് : ഞാൻ വിശ്വസിക്കില്ല.

അവൻ : മറ്റേ  മാധ്യമത്തിൽ മറ്റേ വാർത്ത വന്നു.

തോമസ് : ഞാൻ വിശ്വസിക്കില്ല.

അവൻ : നീയാര് തോമാശ്ളീഹായോ

തോമസ് : അല്ല ഞാൻ വെറും തോമസ്.

അവൻ : എന്നാ  വെറും തോമാശ്ലീഹാ. നീ എന്തെങ്കിലും വിശ്വസിക്കുന്നുണ്ടോ?

തോമസ് : നിങ്ങൾ പറഞ്ഞു പലവാർത്തകളാണെന്ന്.  പലവാർത്തകളിൽ വിശ്വസിക്കുന്നതിൽ എന്തെങ്കിലും പ്രസക്തിയുണ്ടോ?

കഥ കഴിഞ്ഞു. 

Wednesday, July 8, 2020

Calicut University D-Zone Mimicry Competition,1999,2000


ഏതു കോളേജിലായിരുന്നു മത്സരമെന്ന് ഞാൻ ഓർക്കുന്നില്ല. തൊണ്ണൂറുകളുടെ അവസാനം.(1999) ഡി-സോൺ കലോത്സവത്തിൽ പങ്കെടുത്തു കൊണ്ട്, മത്സര ശേഷം പുറത്തിറങ്ങുമ്പോൾ ഒരാൾ അലമുറയിട്ട് കരയുന്നത് ഞാൻ ശ്രദ്ധിച്ചു. ഒറ്റക്കിരുന്ന് അലമുറയിട്ട് കരയുന്നത് കണ്ടപ്പോൾ എന്താണ് പ്രശ്നമെന്ന് ഞാൻ ചോദിച്ചു. മത്സരത്തിൽ സെക്കന്റ് പ്രൈസ് മാത്രമാണ് ലഭിച്ചതെന്ന് പറഞ്ഞ് അവൾ കരച്ചിൽ തുടർന്നു. അത് കേട്ടതും എനിക്ക് കൂടുതൽ അത്ഭുധമായി. "ഇയാൾക്ക് സെക്കന്റ് കിട്ടിയില്ലേ. എനിക്ക് ഒരു സമ്മാനവും കിട്ടിയിട്ടില്ല." ഞാൻ അവരെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചു. "നിങ്ങളെപ്പോലെയല്ല അച്ഛനും അമ്മയും ഒരുപാട് പണം ചിലവാക്കിയാണ് മാഷിനെ ഏർപ്പാടാക്കി പഠിപ്പിക്കുന്നത്" അവർ കരച്ചിൽ തുടർന്ന് കൊണ്ടിരുന്നു. "ഓ അത് ശരി പ്രത്യേകമായി മാഷിനെ..." ഞാൻ പറഞ്ഞു തുടങ്ങുന്നതിന് മുമ്പേ കരച്ചിലിനിടയിൽ അവരുടെ അടുത്ത ചോദ്യം "ഇതിനൊക്കെ എന്താ ചിലവെന്നറിയോ? " എനിക്ക് മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല. സോറിയെന്നു രണ്ടു തവണ പറഞ്ഞ് അവിടെ നിന്നും വേഗം തലയൂരി. അതിനു മുമ്പുള്ള വർഷങ്ങളിലെ കരച്ചിലൊന്നും ഞാൻ നേരിട്ട് കണ്ടിരുന്നില്ല. പലരും പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും ആ വർഷത്തെ കരച്ചിൽ, നേരിൽ കാണുന്ന ആദ്യ അനുഭവമായിരുന്നു. വർഷങ്ങളായി തോറ്റു പരിചയമുള്ളവർക്ക് മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ എളുപ്പം കഴിയുമല്ലോ എന്ന എന്റെ വിശ്വാസം അവിടെ നഷ്ടപ്പെട്ടു.

വീട്ടിലെത്തുമ്പോൾ തോൽവി വിശേഷം പറയുമ്പോൾ, ഞാൻ കൂട്ടി ചേർക്കും "അവർക്കൊക്കെ കോച്ച് ഉണ്ട് കൊച്ചിൻ കലാഭവന്റെ കോച്ച് സ്ഥിരമാണ്." അതിനുള്ള മറുപടിയും സ്ഥിരമാണ്  "ആ നിനക്ക്, കോച്ചില്ലാതെ കിട്ടിയത് മതി." പ്രത്യകിച്ചും ഈ പരിപാടിക്ക് കോച്ച് ആവശ്യമാണെന്ന് അവരോ ഞാനോ കരുതിയിരുന്നില്ല.

അതിനും അടുത്ത വർഷം എനിക്ക് മിമിക്രിയിൽ മൂന്നാസ്ഥാനം ലഭിച്ചപ്പോൾ അടുത്തിരുന്ന സുഹൃത്ത് പറഞ്ഞു "വേണമെങ്കിൽ അവർക്ക് രണ്ടാം സ്ഥാനം തരാമായിരുന്നു." യൂണിവേഴ്‌സിറ്റി മത്സരത്തിന്റെ അടിസ്ഥാന നിയമങ്ങൾ തെറ്റിച്ചു പരിപാടി ചെയ്തതുകൊണ്ട് ഒരു സമ്മാനവും ലഭിക്കില്ലെന്ന്  തീർച്ചയിൽ ഇരുന്നിരുന്ന എനിക്ക് മൂന്നാം സ്ഥാനം തന്നെ ഒന്നാം സ്ഥാനമായി തോന്നി. ഞാൻ ഓർത്തിരിക്കുന്ന വലിയ കാര്യം, റിസൾട്ട് വരും മുമ്പേ ഒന്നാം സ്ഥാനം ലഭിച്ച വ്യക്തി എന്റെ അടുത്ത് വന്നൊരു വാചകം പറഞ്ഞു. അവനു അവന്റെ മത്സരത്തിന്റെ ഗുണത്തിൽ വിശ്വാസം ഉണ്ട്, പക്ഷേ ജഡ്‌ജിമാരെ വിശ്വാസമില്ല. പക്ഷേ, അവസാനം,  സുനിലിന് തന്നെ ഒന്നാം സ്ഥാനമെന്ന് റിസൾട്ട് വന്നു. സുനിലിന്റെ മുഖത്ത് വലിയ ആശ്വാസം. ഞാനെന്റെ സുഹൃത്തിനോട് പറഞ്ഞു, “ഓ.. അവൻ എനിക്ക് ലഭിക്കുമെന്ന് ഭയന്നിട്ടാണോ നടന്നത്?”

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...