മൂന്ന് മാസം കോലഴി ചിന്മയ കോളജിൽ എം.സി.എ
മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ സെക്കന്റ് സെമസ്റ്റർ കംപൈലർ പഠിപ്പിച്ച കാര്യം ഒരിക്കൽ
ഞാൻ പറഞ്ഞിരുന്നല്ലോ. അധ്യാപക ദിനത്തിൽ ഈ കഥ
ഇരിക്കട്ടെ ; നടന്നിട്ടില്ലാത്ത കാര്യങ്ങൾ
പറയുന്നതാണ് പൊങ്ങച്ചം. എന്നാൽ ചിലപ്പോൾ കൃത്യമായി സ്വന്തം ജീവിതത്തിൽ നടന്ന കാര്യം പറയുന്നതും പൊങ്ങച്ചമായി തോന്നിയേക്കാം.
എന്നാലും കുഴപ്പമില്ല, ഇപ്പോൾ ഇത് പറയാതിരിക്കാൻ കഴിയുന്നില്ല. ഞങ്ങളുടെ
അദ്ധ്യാപകൻ രഘുദാസ് സാർ പറഞ്ഞിട്ടാണോ അതോ പ്രിൻസ് തന്നെയാണോ എന്നെ അവിടെ ശുപാർശ
ചെയ്തതെന്ന് എനിക്ക് കൃത്യമായി ഓർമ്മയില്ല.
2001-ൽ ടാറ്റയിൽ ജോലിക്ക് കയറി ഏതാണ്ട്
ഒരു വർഷം കഴിഞ്ഞു. ഒരു ദിവസം ഉദ്ദേശം നാല് മണി നേരത്ത് എന്റെ ബാംഗ്ളൂർ ടിസിഎസ് ഓഫീസ്
ഫോണിൽ അപ്രതീക്ഷിതമായി ഒരു വിളി വന്നു. എന്റെ എംസിഎ സീനിയർ പ്രിൻസ്. അദ്ദേഹം ചിന്മയ കോളേജിൽ പഠിപ്പിച്ചിരുന്നു.
ഞാൻ മൂന്ന് മാസം അവിടെ പഠിപ്പിക്കുന്ന സമയത്ത് അദ്ദേഹവും എന്റെ കൂടെ അവിടെ ജോലി ചെയ്തിരുന്നു.
പ്രിൻസ് : എങ്ങനെ പോകുന്നു നിന്റെ ടാറ്റ ജോലി?
ലിയോൺ : ജീവിച്ചു പോകുന്നു മാഷേ…
പ്രിൻസ് : ലിയോൺ, പിന്നെ, ഞാൻ വേറെ ഒരു
കാര്യം പറയാനാണ് വിളിച്ചത് .. റിസൾട്ട് വന്നു…
ലിയോൺ: മനസിലായില്ല.
പ്രിൻസ് : എടാ നീ പഠിപ്പിച്ച കുട്ടികളുടെ
റിസൾട്ട് വന്നു.
[എന്റെ ഹാർട്ട് നിലച്ചു. എല്ലാ വിഷയവും
ആദ്യ സെമസ്റ്റർ തോറ്റ കുട്ടികളുടെ രണ്ടാം സെമസ്റ്റർ റിസൾട്ട് എനിക്ക് കേൾക്കണമെന്ന്
വലിയ ആഗ്രഹമൊന്നും തോന്നിയില്ല...സത്യമാണ്.]
ലിയോൺ : സോറി പ്രിൻസ്; ജോലിയിൽ കയറിയപ്പോൾ, ഞാൻ ആ കാര്യം മറന്നു ....കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ
..ല്ലേ ?
പ്രിൻസ് : എല്ലാരും പാസായി.
ലിയോൺ: “ക്ക് ..സമാധാനമായി ...കഴിഞ്ഞ സെമസ്റ്റർ എല്ലാരും
എല്ലാം വിഷയവും തോറ്റതാണ് എന്ന് പറഞ്ഞപ്പോഴേ എന്റെ കിളി പോയതാണ്....എന്നാലും എല്ലാരും
ജയിച്ചല്ലോ... [സമാധാനം സമാധാനം ...ഞാൻ മനസ്സിൽ പറഞ്ഞു.]
പ്രിൻസ് : പക്ഷേ… എന്റെ സമാധാനം
പോയി...
ഞാൻ നെറ്റി ചുളിച്ചു....
ലിയോൺ : അതെന്ത് പറ്റി?
പ്രിൻസ് : ഞാൻ പഠിപ്പിച്ച വിഷയം മാത്രമല്ല...
ബാക്കി എല്ലാ വിഷയവും എല്ലാ കുട്ടികളും വീണ്ടും തോറ്റു...
അത് കേട്ടപ്പോൾ സത്യസന്ധമായി ഞെട്ടിപ്പോയി.
“ജാലിയൻ കണാരൻ വിടൽസ് എന്ന് നിങ്ങൾക്ക് തോന്നിയില്ലേ?” ആ സെമസ്റ്റർ ഏറ്റവും ബുദ്ധിമുട്ടുള്ള
കംപൈലർ വിഷയം എല്ലാവരും പാസാവുകയും, ബാക്കി എല്ലാ വിഷയവും കുട്ടികൾ തോറ്റു എന്നാണ്
പ്രിൻസ് പറയുന്നത്.
ലിയോൺ : അതെങ്ങനെ ശരിയാകും?
പ്രിൻസ് : അത് തന്നെയാണ് ഇവിടെ എല്ലാവർക്കും
അറിയേണ്ടത്....നീ എന്താണ് ചെയ്തത്?
ലിയോൺ : ഞാൻ എന്ത് ചെയ്യാൻ ....പോറ്റി
മാഷ് മ്മളെ പഠിപ്പിച്ചത് ഞാൻ അവരെ പഠിപ്പിച്ചു...
പ്രിൻസ് : വേറെ ഒന്നും ചെയ്തില്ലേ ?
ലിയോൺ : എനിക്ക് കിട്ടിയ 100 ഹോം വർക്ക്
അവർക്കും കൊടുത്തു.
പ്രിൻസ് : വേറെ ഒന്നും ചെയ്തില്ലേ?
ലിയോൺ : ഇല്ലന്നേ ?
പ്രിൻസ് : ഉറപ്പാണോ ?
ലിയോൺ : ആ.. പിന്നെ ഒരു കാര്യം കൂടി ചെയ്തു
....അവസാന ദിവസം കൃത്യം 30 ചോദ്യങ്ങൾ ഫൈനൽ പരീക്ഷക്ക് വരുമെന്ന് ഒരു പ്രവചനം നടത്തി....ചിലപ്പോൾ
അതിൽ നിന്നും കൂടുതൽ വന്നു കാണും...അവർ അത് കൃത്യമായി പഠിച്ചിട്ടുണ്ടാവും....
പ്രിൻസ്: എന്തൊക്കെയായാലും, ഞങ്ങൾക്ക്
ഇനി ഇവിടെ ജീവിക്കാൻ പറ്റാതായി.... ബാംഗ്ളൂർ ജോലി നന്നായി പോണില്ലേ ....
അപ്പൊ
ശരി ..കാണാം.
[Note the point: സത്യമാണ്, സംശയമുള്ളവർക്ക് കോളജിൽ അന്വേഷിക്കാം.Also thanks to Manoj A.M, my classmate for clarifying my doubts during my GEC college days..]