വഴിപോക്കൻ : “എടാ സെയിന്റ് തോമസ് വന്നിട്ടില്ലെന്ന് ചിലർ പറയുന്നല്ലോ?”
ബിജുക്കുട്ടൻ : “ഏത് ചിലർ ? പിന്നെ നമ്മുടെ
പാലയൂര് ആര് വന്നൂന്നാ പറയണേ?..അപ്പൊ ഏഴര പള്ളി ”
വഴിപോക്കൻ : “ഞാൻ കേട്ട കാര്യം പറഞ്ഞതാണ് .ചരിത്രം യോജിക്കുന്നില്ല, അതാണ്.”
ബിജുക്കുട്ടൻ : “ചരിത്രം ഞാൻ വിശ്വസിക്കില്ല. സെയിന്റ് തോമസ് വന്നു വന്നു വന്നു വന്നു. “
വഴിപോക്കൻ “ഇല്ലെടാ; നീയൊന്ന് കാര്യങ്ങൾ
വായിച്ചു മനസിലാക്കൂ.. “
ബിജുക്കുട്ടൻ : “ഞാൻ സെയിന്റ് തോമസ് കോളേജിൽ പഠിച്ചതാണ്… സെയിന്റ് തോമസ്
വന്നു വന്നു”
വഴിപോക്കൻ : “വന്നിട്ടില്ല.”
ബിജുക്കുട്ടൻ : “ഞാൻ സമ്മതിക്കില്ല. വന്നു വന്നു വന്നു.”
വഴിപോക്കൻ : “എടാ ഇല്ലെന്നതാണ് സത്യം.”
ബിജുക്കുട്ടൻ : “വന്നു വന്നു.”
വഴിപോക്കൻ “എടാ സത്യത്തിൽ യേശു ക്രിസ്തു തന്നെയാണ് കൊടുങ്ങല്ലൂർ കാലുകുത്തിയത്.”
ബിജുക്കുട്ടൻ : “ഇല്ല. സെയിന്റ് തോമസ് വന്നു.”
വഴിപോക്കൻ : “യേശുവല്ലേ വലുത്. ? അപ്പോൾ
പിന്നെ നീ എന്താ ഇങ്ങനെ കരയുന്നത് ?”
ബിജുക്കുട്ടൻ : “സെയിന്റ് തോമസ് വന്നു.”
വഴിപോക്കൻ : “അപ്പോൾ നിങ്ങൾക്ക് യേശുവല്ലേ വലുത്... ഒറീസ്സയിൽ വരെ പോയതിനു ചില ചരിത്ര
തെളിവുണ്ടത്രേ.”
ബിജുക്കുട്ടൻ : “എനിക്ക് കരച്ചില് വരുന്നു... സെയിന്റ് തോമസ് വന്നു വന്നു “
വഴിപോക്കൻ : “ജൂതനായ യേശുവാണ് വന്നത്. 2000 വർഷം മുമ്പ് വന്നത് ജൂതനായ യേശുവായിരിക്കും..നോക്കു ഇമ്മടെ കൊച്ചിയിൽ
അതിന് തെളിവുണ്ട്.”
ബിജുക്കുട്ടൻ : “ഞാൻ സത്യ ക്രിസ്ത്യാനി. എനിക്ക് സെയിന്റ് തോമസ് മതി.”
വഴിപോക്കൻ : “നിന്നെ എങ്ങനെ ഞാൻ വിശ്വസിപ്പിക്കും.”
ബിജുക്കുട്ടൻ : “പോപ്പ് പറഞ്ഞാൽ വിശ്വസിക്കാം. കയ്യിലടിച്ചു സത്യം ചെയ്യണം.” ബിജുക്കുട്ടൻ പിന്നെയും സിനിമയിലെ ബിജുക്കുട്ടനെപ്പോലെ മോങ്ങി