Wednesday, August 19, 2020

അസൂയ അധികാരം അല്പത്തരം - ഇപ്പോഴും നടക്കുന്ന കഥ (2018)

അവശയായ സ്ത്രീ : "കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ ഈ ഓഫീസിൽ കയറി ഇറങ്ങാൻ തുടങ്ങിയിട്ട് . ആറു വർഷം ജോലി ചെയ്തതിന്റെ ശമ്പളം കിട്ടിയിട്ടില്ല."

ഉദ്യോഗഥ : "അത് ... ആ ഫയൽ."

അവശയായ സ്ത്രീ : "മാഡം ഒന്നും പറയേണ്ട. അത് ഈ ഓഫിസിൽ രണ്ടു വർഷമായി  ഉണ്ടെന്ന് എനിക്കറിയാം."

ഉദ്യോഗഥ : "നിങ്ങൾ എന്താണ് പറയുന്നത്... അത് ഞാൻ നോക്കിയിട്ട് കണ്ടിട്ടില്ല."

മറ്റൊരു ഉദ്യോഗസ്ഥ : "ആ ക്യാബിനിൽ നോക്കിയോ ?"

അവശയായ സ്ത്രീ : "എന്റെ ഭർത്താവിന്റെ സുഹൃത്താണ് നിങ്ങളുടെ മന്ത്രി. എനിക്ക് രണ്ട് സെക്കന്റ് മതി ഒരു ഫോൺ ചെയ്യാൻ."

ഉദ്യോഗസ്ഥകൾ പരസ്പരം തർക്കം തുടങ്ങി. എവിടെ നിന്നോ ഉദ്യോഗസ്ഥ ഒരു ഫയലുമായി വന്നു മറ്റുള്ളവരെ ചീത്ത പറഞ്ഞു. ചീത്ത പറഞ്ഞുവെന്ന് തോന്നിപ്പിച്ചു. "ഇതാ നിങ്ങളുടെ ഫയൽ. എല്ലാം ശരിയായിട്ടുണ്ട്."

അവശയായ സ്ത്രീ ആ ഫയൽ വാങ്ങി എല്ലാവരെയും തന്റെ നോട്ടം കൊണ്ട് ദഹിപ്പിച്ചു തിരിച്ചുപോയി. 


ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...