ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ
അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ
ബാലൻ, അത് തുടർന്ന്കൊണ്ടിരുന്നു. പേര് ബാലൻ എന്നാണെങ്കിലും പ്രായം 50 കൂടുതൽ കാണും.
ബസ് കയറാൻ പോകുമ്പോൾ ഞാൻ അവനെ നോക്കികൊണ്ട് നിൽക്കും. ആശാരി ബാലൻ എന്നായിരുന്നു അവനെ
വിളിച്ചിരുന്നത്. പണ്ട് അവൻ ആശാരിയായി പണിയെടുത്തിരിക്കാം. എപ്പോഴും ഒരു മരത്തിൽ ഉളി
പിടിച്ചു ഉരക്കുന്ന ബാലൻ ഇടയ്ക്ക് ആ മരം കഷണം
ഒരു കണ്ണ് ഇറുക്കി ശരിയായില്ലേ എന്ന് നോക്കി കൊണ്ടിരിക്കും. എന്നും ഇതേ പരിപാടി
തന്നെ. ഒരു ചെറിയ മരകഷ്ണവും ഉളിയും പിടിച്ചു എത്രയോ വർഷങ്ങൾ അവൻ ആ ബസ് സ്റ്റോപ്പിൽ
വെയിലും മഴയും കൊണ്ടിരുന്നു. എപ്പോഴോ കേട്ടു ബാലൻ അസൂഖം പിടിച്ചു മരിച്ചുപോയെന്ന്. സ്ഥിരമായി ഉളിയുടെയും മരത്തിന്റെയും മൂർച്ച നോക്കികൊണ്ടിരുന്ന
ബാലന്റെ മുഖം എനിക്ക് അടുത്തിടെ ഓർമ്മ വന്നു. ഞാൻ എഴുതിയ പല കഥാ ഭാഗങ്ങളും വെട്ടിയും
തിരുത്തിയും തൃപ്തി വരാതെ ഇരുന്നപ്പോൾ തോന്നിയ ഏറ്റവും അനുയോജ്യ ചിത്രം ഭ്രാന്തൻ ബാലന്റെയാണ്.
Sunday, November 19, 2023
ആശാരി ബാലൻ
Subscribe to:
Post Comments (Atom)
ആശാരി ബാലൻ
ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...
-
1996 ഏപ്രിൽ - മെയ്, ഡിഗ്രി രണ്ടാം വർഷം കഴിഞ്ഞിരിക്കുന്ന സമയം. ചാൻസലർ ക്ലബ് നടത്തുന്ന പ്രസംഗ പരീശീലന വ്യക്തിത്വ വികസന ക്യാമ്പിൽ നടത്തിയ ആദ്യ...
-
Lona recalled the Kalabhavan comedy drama where students ask the biology teacher how babies were born. At the age of ten, that satisfied the...
-
എട്ടാം ക്ലാസ് സ്കൂൾ അവധികാലത്താണ് ആദ്യമായി കമ്പ്യൂട്ടർ പഠിക്കാൻ പോകുന്നത്. തൃശൂർ ഐ.ആർ.എസ് കമ്പ്യൂട്ടർ സെന്ററിൽ ബേസിക് കമ്പ്യൂട്ടർ ഭാഷയിൽ പ്ര...
No comments:
Post a Comment