Monday, December 7, 2020

ഇംഗ്ലീഷും ദുബായിൽ നിന്നും ഇറങ്ങിയ സുന്ദരിയും

"മമ്മീ  എന്താണ്  ഓൺസ്‌ മോ? സ്റ്റെല്ല ടീച്ചർ പല തവണ പറഞ്ഞു." ലോന വീട്ടിൽ സംശയം ഉന്നയിച്ചു.

 

മലയാളം മീഡിയം സ്കൂളിൽ നിന്നും ഇംഗ്ലീഷ് മീഡിയം സ്കൂളിൽ എത്തിയപ്പോൾ  ആദ്യ ദിവസങ്ങളിൽ  കേട്ട ചില പദങ്ങൾ അമ്മയോട് വന്നു ചോദിക്കുകയെന്നത്  ലോന പതിവാക്കിയിരുന്നു.  അത് ഊഹിച്ചു കണ്ടുപിടിക്കുക എന്നത് അമ്മയുടെ ജോലി.

 

"മറ്റു കുട്ടികൾ അതിനു ഉത്തരം പറഞ്ഞില്ലേ ?"  അമ്മ അവനെ മനസിലാക്കാൻ ശ്രമം നടത്തി.

 

"കുട്ടിയോള്, പറഞ്ഞ ഉത്തരം തന്നെ വീണ്ടും വീണ്ടും പറഞ്ഞു."

 

"ആ ആ ... മോനെ, അതെയേ,  അത്... ഓൺസ്‌മോ അല്ല, അത് വൺസ് മോർ എന്നായിരിക്കും. "

 

ഒരു വർഷം വിവിധ രീതികളുമായി വേഗത്തിൽ ലോന ഇംഗ്ലീഷ് ഭാഷയുമായി പൊരുത്തപ്പെട്ടു. അടുത്ത വർഷം, കൂടുതൽ കുട്ടികൾ പലസ്‌കൂളുകളിൽ നിന്നും  അവന്റെ ക്ലാസ്സിൽ വന്നു ചേർന്നു. ദുബായിൽ നിന്ന് രണ്ടു പേര് എത്തിയിട്ടുണ്ട്. രണ്ടുപേരും നന്നായി പഠിക്കുന്നവരാണ്. ഒരു സുന്ദരി പെൺകുട്ടിയും ഒരു പ്രശാന്തനും. ഏതോ പരീക്ഷ കഴിഞ്ഞ സമയത്ത് പെൺകുട്ടി പ്രശാന്തനെ അനുമോദിച്ച്  കൺഗ്രാറ്സ് പറഞ്ഞു.

 

ലോനയുടെ അടുത്തിരുന്ന ബിജു (Mr X, അവന്റെ പേര് ഓർക്കുന്നില്ല.) ഒരു സംശയം ചോദിച്ചു.

 

"കൺഗ്രാജുലേഷൻ എന്നല്ലേ പറയാ..."  അവളുടെ ഫാഷൻ ബിജുവിന് (X )പിടിച്ചില്ല.

 

"എടാ അവൾ പറയണത് തെറ്റാവാൻ സാധ്യതയില്ല... വല്ല ചുരുക്ക പേരായിരിക്കും... ദുബായിലും ഷാർജയിലുമൊക്കെ അങ്ങനെയാവും."

 

"ഒരു കങ്കാരു വന്നിരിക്കുന്നു...എന്തൂട്ട് കങ്കാരു." ബിജു അതിനിടയിൽ ഇത് അടുത്ത മൂന്ന് പേരുടെ ചെവിയിൽ എത്തിച്ചു.

 

പിന്നീട് അവൾ മുന്നിലൂടെ പോകുമ്പോൾ ചിലർ ആ പേര് വിളിക്കുന്നത് പതിവാക്കി. ഒന്ന് രണ്ടു വർഷങ്ങൾക്ക് ശേഷം അവൾക്കും അത് മനസിലായി തുടങ്ങിയെന്ന്  അവർക്കും തോന്നിയിരുന്നു.

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...