Thursday, March 24, 2022

ഇംഗ്ളീഷ് രാജ്ഞിയുടെ ചുംബനം

ഇംഗ്ലണ്ടിൽ ജോലിയുടെ ഭാഗമായി കറങ്ങി കൊണ്ടിരിക്കുന്ന സമയം. ഞങ്ങൾ കുറച്ചു ഇന്ത്യക്കാരും ഇംഗ്ളീഷുകാരും ചേർന്ന് കോടികണക്കിന് രൂപ മൂല്യമുള്ള (ഉദ്ദേശം - 2000 കോടി) ഒരു പദ്ധതി കഥ (പദ്ധതി നടപ്പിലാക്കാനുള്ള കഥ - കെ റെയിൽപ്പോലെ ) ഞങ്ങളുടെ കമ്പനിക്ക് വേണ്ടി എഴുതി ഉണ്ടാക്കി കൊണ്ടിരിക്കുന്ന സമയമാണ്. അതിനിടയിലാണ് ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യക്തിയെ പരിചയപ്പെടുന്നത്. നീലകണ്ണുള്ള ഒരു സുന്ദരി. ഇംഗ്ളീഷ്  രാജ്ഞിയുടെ വംശത്തിൽപെട്ട ഒരു രാജകുമാരി. അവിടെ കാലുകുത്തിയ ദിവസം തൊട്ട്, രാജ്ഞിയെ സന്തോഷിപ്പിക്കാൻ എളുപ്പമല്ലെന്ന് സഹപ്രവർത്തകൻ ജഗന്നാഥൻ എന്നോട് പറഞ്ഞു കൊണ്ടിരുന്നു. എന്ത് അവതരിപ്പിച്ചിട്ടും അവർക്ക് സന്തോഷമായില്ലപോലും.

"ഇനി ഞാൻ എന്ത് ചെയ്യാനാണ്, നിങ്ങളൊക്കെ കളിച്ചിട്ട് പറ്റാത്ത എന്ത് കാര്യമാണ് എനിക്ക് ചെയ്യാൻ കഴിയുക?" ഞാൻ ആശയ കുഴപ്പത്തിലായി.

"നീ എന്തെങ്കിലും പറഞ്ഞേ പറ്റു.." ജഗന്നാഥൻ വിടുന്നില്ല.

ലണ്ടനിലെ തെംസ് നദിക്ക്  അടുത്തെ മുറിയിലാണ് രാജ്ഞിയുമായി ആദ്യ കൂടി കാഴ്ച. ഞാൻ എന്തോ അഞ്ച് മിനിട്ടു കൊണ്ട് മനസ്സിൽ തോന്നിയ ചില കാര്യങ്ങൾ പറഞ്ഞു. അതോടെ അവർ തുള്ളിചാടി;

"ഇതാണ് എനിക്ക് വേണ്ടത്..ഇതാണ്..ഇതാണ്... ദിസ് ഈസ് വാട്ട് ഐ വാണ്ട്."

അതോടെ എനിക്ക് മനഃസമാധാനമായി. അവിടെ ഇരുന്ന് ഉടായിപ്പ്  ഹീറോ (കഥ ഉണ്ടാക്കുന്നതിൽ മിടുക്കനായ ടാസിയെന്ന ചെറുപ്പക്കാരൻ) ടാസിയുമായി ചില നീക്കുപോക്കുകൾ നടത്തി, ആ കഥ കുറച്ചുകൂടി ഭംഗിയാക്കി ചെത്തി മിനുക്കി; ഒരാഴ്ച കഴിഞ്ഞു ഇംഗ്ളീഷ് രാജ്ഞിക്ക് മുന്നിൽ വീണ്ടും അവതരിപ്പിച്ചു. അവൾ അത്യന്തം സന്തോഷവതിയായി. അവർ കോണ്ഫിഡൻഷ്യൽ ആയി എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞു തെംസ് നദി തീരത്തുള്ള മുറിയിലേക്ക് വിളിച്ചു, "നിങ്ങൾ ഈ നദി ഒഴുകുന്ന ഒഴുക്കോടുകൂടിയാണ് സംസാരിക്കുന്നത്... ഐ ക്യാണ്ട് ബിലീവ്." എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഇതൊക്കെ സ്ഥിരം ഏർപ്പാടുകളാണല്ലോ, എങ്കിലും അവളുടെ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു.

പ്രൊജക്റ്റ് ഒരു വർഷം നീണ്ടു നിന്നു. 30 ദിവസം കഴിയുമ്പോൾ പലപ്പോഴായി ഞാൻ നാട്ടിലേക്ക്  മടങ്ങി.

പ്രൊജക്റ്റ് അവസാനിക്കാതെ നീണ്ടു പോയിക്കൊണ്ടിരുന്നു. ഒരിക്കൽ ഞാൻ നാട്ടിലേക്ക് തിരിച്ചു പോകുന്നതിനിടയിൽ, അവർ ഒരാഴ്ചകൂടി യാത്ര നീട്ടിവെക്കാൻ ആവശ്യപ്പെട്ടു. ഒരാഴ്ച യാത്ര നീട്ടിവെച്ചു.

ഒരാഴ്ച കഴിഞ്ഞപ്പോൾ ഒരാഴ്ചകൂടി പിന്നെയും നീട്ടി വെക്കാൻ രാജ്ഞി ആവശ്യപ്പെട്ടു. ടീമിലെ മറ്റു പെൺകുട്ടികളും മറ്റു കൺസൾറ്റൻറ്സും അവിടെ ഉണ്ടായിരുന്നതുകൊണ്ട് ഇനിയും ഞാൻ അവിടെ തുടരണമോയെന്ന ആശങ്കയിൽ ഇരിക്കുന്ന നേരത്ത് അവർ മുറിയിലേക്കു വിളിച്ചു എന്നെ ബലമായി ചുംബിച്ചു.

"ഞാൻ വിവാഹിതനാണ്, എനിക്ക് കുട്ടികളുണ്ട്...." ഞാൻ പറഞ്ഞു.

"എനിക്ക് അറിയാം... ഭാര്യയുടെ അടുത്തേക്ക് ഒരു വർഷം കഴിഞ്ഞു പോയാൽ പോരെ?" രാജ്ഞിയുടെ ചോദ്യം.

"മാഡം... ഞങ്ങളുടെ നാട്ടിലൊക്കെ പുരുഷൻമാരാണ് സ്ത്രീകളെ കയറി പിടിക്കുക.."

"ഇവിടെ നേരെ തിരിച്ചാണ്... പ്ളീസ് , ഒരു കൊല്ലം ഇവിടെ നില്ക്കു...." രാജ്ഞി വലിയ സന്തോഷത്തിലാണ് .

അടുത്ത ദിവസം ഞാൻ ആരോടും പറയാതെ എമിരേറ്റ്സ് ഫ്ലൈറ്റ് പിടിച്ചു നാട്ടിലേക്ക് തിരിച്ചു വന്നു. ഭാര്യയോട് നടന്ന വിവരങ്ങൾ  പറഞ്ഞു.  അങ്ങനെ ഇംഗ്ളണ്ട് യാത്ര സ്വാഹാ


നെയ് മീൻ

പുതിയതായി ഓഫീസിൽ ജോലിക്ക് കയറിയ  സമയം. രഞ്ജിത്ത് എല്ലാവരെയും പരിചയപ്പെട്ടു സംസാരിച്ചുകൊണ്ടിരുന്നു. അടുത്ത് പുതിയ ഒരു പെൺകുട്ടിയും ജോലിക്ക് കയറിയിട്ടുണ്ട്. 

അടുത്തിരിക്കുന്ന ആളായത് കൊണ്ട് മുമ്പ് ജോലി ചെയ്തിരുന്ന കാര്യങ്ങളെ  കുറിച്ച് കൂടുതൽ സംസാരിച്ചു. 

രണ്ടു ദിവസം കഴിഞ്ഞില്ല ഒരുവൻ രഞ്ജിത്തിന്റെ നേരെ ദ്വയാർത്ഥത്തോടെ ചോദിച്ചു,

"കൊള്ളാലോ, നല്ല നെയ്മീൻ ആണല്ലോ വല വീശി പിടിച്ചിരിക്കുന്നത്.? വല്ല ചാളയോ ഐലയോ കിട്ടിയാൽ പറയണം.... " 

രഞ്ജിത്ത് അത് കേട്ട് ഞെട്ടി. മനസ്സിൽ ഒരിക്കൽ പോലും ചിന്തിക്കാത്ത കാര്യത്തിനാണല്ലോ അവൻ അങ്ങനെ പറയുന്നത്. സുന്ദരിയായ സ്ത്രീയെ ഉപമിക്കാൻ കിട്ടിയ പദം കൊള്ളാം, നെയ് മീൻ.

എന്തായാലും രഞ്ജിത്ത് അത് വിട്ടു കളഞ്ഞു, എങ്കിലും അയാളെ രഹസ്യമായി വിളിച്ചു ചോദിച്ചു എന്തിനാണീ ഇയാൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്, രണ്ടു പേര് വെറുതെ മാന്യമായി സംസാരിക്കുന്നു, അതിനിടയിൽ ഇങ്ങനെയൊക്കെ നിങ്ങൾക്ക് സംസാരിക്കേണ്ട കാര്യമുണ്ടോ?

അതോടെ അയാൾ സ്വകാര്യമായി മാപ്പ് പറഞ്ഞു പിൻവലിച്ചു. രഞ്ജിത്തും ആയാളും കൈകൊടുത്തു പിരിഞ്ഞു.

അത് കേട്ട മറ്റൊരു ബിനു മാന്യൻ നിരീക്ഷിച്ചു,  "എന്നാലും നെയ്‌മീൻ എന്ന് അവളെ വിളിച്ച പരിപാടി വെറും പഞ്ചായത്ത് തറ..." ബിനുവിന്റെ  നോട്ടത്തിൽ അവൾ ഒരു കുതിരയാണ്.  

സൂക്കേടുകൾ കുറച്ചായി മനസിലായി തുടങ്ങി.

രഞ്ജിത്ത് അന്ന് മനസ്സിൽ പറഞ്ഞു,  "കൺട്രോൾ തരൂ ഹനുമാനെ...."  

Wednesday, March 23, 2022

ബിയറോ ബ്രാണ്ടിയോ

 അവൻ /അവൾ എന്ന് സൗകര്യപൂർവം വായിക്കുക… Gender equality 


വിവാഹത്തിന് രണ്ട് ആഴ്ചയുണ്ട്. ചെക്കന്റെ സ്വഭാവത്തെ കുറിച്ച് കാര്യമായി പെൺവീട്ടുകാർ അന്വേഷണം നടത്തിയിട്ടില്ല. ഷോപ്പിംഗ് നടത്തുമ്പോൾ, ഭാവി വധുവിന്റെ എളേമ എന്റെ അടുത്ത് തഞ്ചത്തിൽ വന്ന് ബിയർ കഴിക്കുമോയെന്ന് ചോദിച്ചു….ഞാൻ ഇല്ലെന്ന് മറുപടി പറഞ്ഞു, ബ്രാണ്ടി കഴിക്കുമോയെന്നിട്ട് ചോദിച്ചുമില്ല. ബിയറിൽ ആ കാലത്ത് താല്പര്യം നഷ്ടപ്പെട്ടിരുന്നു….പിന്നെ ഇതൊക്കെ ഇവരുടെ അളവുകോലുകളാണ്…


ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ചെക്കൻ / പെണ്ണ് പള്ളിയിലെ പ്രാർത്ഥന ഗ്രൂപ്പിലൊക്കെ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന്….

ഈ വിഷയത്തിൽ, വിവാഹലോചനയുടെ സമയങ്ങളിൽ മാത്രം, എന്റെ പപ്പയും മമ്മിയും, അത് കേട്ടാൽ ഉടനെ കൂടുതൽ നാട്ടിൽ അന്വേഷിക്കാൻ പറയും….എത് നേരവും(ബ്രാണ്ടിയായാലും)  പ്രാർത്ഥനയുള്ളവർക്ക് എന്തെങ്കിലും കാര്യമായ മാനസിക പ്രശ്നമുണ്ടോയെന്ന അവരുടെ ന്യായമായ സംശയമാണ് അതിന് കാരണം, അവർ അങ്ങനെ വിധിക്കില്ലെങ്കിലും, ഒന്നുകൂടി നന്നായി അന്വേഷിക്കണമെന്ന് പറയും….


പള്ളി, അമ്പലം, പ്രാർത്ഥന ഇതൊക്കെ വലിയ തെറ്റുകൾ (ആയുധങ്ങൾ ) മറച്ചു വെക്കാനുള്ള പണ്ട് തൊട്ടുള്ള സൂത്രങ്ങളാണല്ലോ, ഞാൻ പരിചയപ്പെട്ട ഒരു ഭൂലോക ക്രിമിനൽ (വഞ്ചന സ്പെഷ്യലിസ്റ് ) അവൻ /അവൾ എന്നും ഉറക്കെ പ്രാർത്ഥിക്കും "മാതാവേ രക്ഷിക്കണേ.." അവനും പ്രാർത്ഥിക്കാൻ അധികാരമുണ്ടല്ലോ… പക്ഷേ, പാവപ്പെട്ട ചുറ്റുമുള്ളവർക്ക് അറിയില്ലല്ലോ, അവന്റെ /അവളുടെ പ്രാർത്ഥനയുടെ ഉദ്ദേശം….


ചെക്കന്റെ സ്വഭാവം, പെണ്ണിന്റെ സ്വഭാവം ഇതൊക്കെ അന്വേഷിക്കാൻ എപ്പോഴും ആൾക്കാർ പരക്കം പായുന്നത് കണ്ടിട്ടുണ്ട്….കേരളത്തിൽ ഇതിനു ഒരു സി ഐ ഡി കമ്പനി ആരെങ്കിലും തുടങ്ങിയാൽ സ്കോപ് ഉണ്ടെന്ന് തോന്നിയിട്ടുണ്ട്… വിവാഹഏജൻസികളുടെ താഴെ പരസ്യം കൊടുത്താൽ വിജയിക്കാൻ സാധ്യതയുണ്ട്…..

Tuesday, March 15, 2022

പ്രൊപ്പോസൽ ടു പ്രോസ്ടിട്യൂറ്റ്

കൂട്ടുകാരുമൊത്ത് അമേരിക്കയിലെ സിൻ സിറ്റിയെന്ന്  ഓമനപ്പേരുള്ള ലാസ് വെഗാസ് പട്ടണത്തിൽ യാത്ര നടത്തികൊണ്ടിരിക്കുന്നതിനിടയിലാണ് ആദ്യമായി പ്രായോഗീക മെൻഡലിസം ആദ്യമായി ഞാൻ ചെയ്യുന്നത്. ഞങ്ങൾ സഹപ്രവർത്തകർ ഏഴു പേരുണ്ട്. കാസിനോകൾ ഓരോന്ന് കണ്ടു രാത്രി മുഴുവൻ കറങ്ങി നടന്നു. കാണാൻ പാടില്ലാത്ത ചില കാഴ്ചകൾ കാണുമ്പോൾ കൂടെയുള്ള ചില പെൺകുട്ടികൾ എന്റെ കണ്ണ് പൊത്താൻ പറയുന്നത് കേൾക്കാം. ഒരു കാസിനോയിൽ കറങ്ങുന്നതിനിടയിൽ ഒരു സ്ത്രീ അടിവസ്ത്രമൊന്നുമിടാതെ കാൽ അകത്തിവെച്ച് എന്റെ ശ്രദ്ധയാകർഷിച്ചു കൊണ്ടിരുന്നു. അങ്ങോട്ട് നോക്കരുതെന്ന് റീനയും റാണിയും പറഞ്ഞു കൊണ്ടിരുന്നു. പെട്ടന്ന് ഞാൻ എഴുന്നേറ്റ് ആ അമേരിക്കക്കാരിയുടെ അടുത്ത് ചെന്ന് മുട്ടിൽ ഇരുന്ന് "വിൽ യു മാരി മി?" എന്ന ചോദ്യം ഉയർത്തി. ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന വ്യക്തിയല്ലെന്ന് ആ സ്ത്രീ  മറുപടി പറഞ്ഞു. പെട്ടന്ന് എഴുന്നേറ്റ് അവൾ മാറി നടന്നു, അല്പ ദൂരം നടന്നു പിന്നെ എന്തോ ആലോചിച്ചു  തിരിച്ചു വന്ന് എന്നോട് പറഞ്ഞു, "ഐ ആം എ പ്രോസ്റ്റിറ്റിറ്റ്യുട്.." ഞാൻ ഒന്നും അറിയാത്തപ്പോലെ നിഷ്കളങ്കനായി അവരുടെ മുഖത്തേക്ക് നോക്കി. എന്തായാലും കുഴപ്പമില്ലെന്ന മട്ടിലാണ് നിൽപ്പ്, അവൾ ചോദിച്ചു,  "കാർ ഉണ്ടോ ?"

ഞാൻ പറഞ്ഞു "ഇല്ല." മറുപടി പെട്ടന്നായിരുന്നു.  "ജസ്റ്റ് ഗെറ്റ് ലോസ്റ്റ് ..." എത്ര മനോഹര ശബ്ദം.

ബാലയും വെങ്കിയും റാണിയും എന്നെ പിടിച്ചു വലിച്ചു കൊണ്ടുപോയി. ഞാൻ റാണിയോടും വെങ്കിയോടും പറഞ്ഞു, "അവൾ എന്ത് പറയുമെന്ന് എനിക്കറിയാമായിരുന്നു." ആകെ അമ്പരന്നു നിന്ന വെങ്കി ഞാൻ എന്താണ് അവളോട് കൃത്യമായി പറഞ്ഞതെന്ന് ചോദിച്ചു കൊണ്ടിരുന്നു. “എന്റെ മെൻഡലിസമാണ്.”

“നീയും നിന്റെ മെൻഡലിസവും,  അവർ എന്തിനും തയ്യറായിരുന്നെങ്കിൽ..."

“ഇല്ല. എനിക്കുറപ്പായിരുന്നു..."

ഏതോ കാസിനോയിൽ വെച്ച് സഹപ്രവർത്തകയായ റാണിയുടെ ക്യാമറ മറ്റൊരാൾ തട്ടിപ്പറിച്ചു. ഒരാൾ നോക്കി നിൽക്കെ അയാളുടെ ക്യമാറ മറ്റൊരാൾ എടുക്കുന്നു. മോഷ്ടിച്ചയാൾ ആ ക്യാമറ അവരുടേതെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. വലിയ തർക്കമായി. ചുറ്റും ഏകദേശം ഇരുപത് പേര് കൂടി. കാസിനോ ഹോട്ടൽ മാനേജർ വന്നു. ആർക്കും പ്രശ്നം തീർക്കാൻ കഴിയുന്നില്ല. പോലീസിനെ വിളിക്കാൻ ചിലർ പറയുന്നുണ്ട്. പ്രശ്നം കൂടുതൽ വഷളാവുന്നു. ആള്ക്കാര് കൂടുന്നു. മോഷ്ടിച്ചയാളുടെ കൂടെ നാലോ അഞ്ചോ പേര് വേറെയുണ്ടെന്ന് ശരീരഭാഷയിൽ നിന്ന് വ്യക്തമാണ്. അല്പപ് നേരം അവരെ നിരീക്ഷിച്ച് ഞാൻ പ്രശ്നം തീർക്കാൻ രംഗത്ത് ചാടി വീണു.

എല്ലാവരുടെയും നടുവിലേക്ക് വന്നു ഉറക്കെ ബഹളം വെച്ചു "ഐ വിൽ സോൾവ് ദിസ് പ്രോബ്ലം... ഓക്കേ ...ഐ വിൽ സോൾവ് ."

മോഷ്ടിച്ച വ്യക്തിയോട് ഞാൻ ചോദിച്ചു, “നിങ്ങൾ ഇതിൽ എടുത്ത അവസാന ഫോട്ടോ ഏതാണ്.?”

എന്റെ  അവസരോചിത ബുദ്ധി കണ്ട് സഹപ്രവർത്തക റാണി അത്ഭുതപ്പെട്ടു. നടൻ ജഗദീഷിന്റെ മുഖഭാവത്തിൽ 'ഇതൊക്കെയെന്ത്. ചീള് കേസ്' എന്ന ഭാവത്തിൽ  ഞാൻ അവളെ നോക്കി.

അതെ, റാണിയും ചോദിച്ചു, “എന്റെ ക്യാമറയിലെ അവസാന ഫോട്ടോ എനിക്കറിയാം, നിങ്ങളുടെ ക്യമറയിലെ അവസാന ഫോട്ടോ നിങ്ങൾ പറയൂ...”

ഞങ്ങൾ മോഷ്ടാവിനെ കയ്യോടെ കുടുക്കിയെന്ന് സന്തോഷ ഭാവത്തിൽ നിൽക്കുന്നു. മോഷ്ടാവ് പറഞ്ഞു, “കുറെ ഫോട്ടോ എടുത്തു ഒന്നും ഓർമ്മയില്ല.”

പ്രശ്നം തീർക്കാൻ ഞങ്ങളുടെ ഇടയിൽ നിൽക്കുന്ന കാസിനോ മാനേജർ ഇപ്പോൾ മോഷ്ടാവിന്റെ കൂടെയാണ്. “അതെ ഫോട്ടോ ആരും ഓർമ്മിക്കില്ല. നമുക്ക് പോലീസിനെ വിളിക്കാം.”

അതോടെ ഞാൻ അടുത്ത മെൻഡലിസം ഇറക്കി...

എന്റെ ശബ്ദം നിയന്ത്രിച്ചു ഞാൻ മോഷ്ടാവിനോട് എല്ലാവരുടെയും മുന്നിൽ വെച്ച് ചോദിച്ചു, "യുവർ ക്യാമറ ഓർഡിനറി ഓർ ഡിജിറ്റൽ..?"  ഇതിൽ ഡിജിറ്റൽ എന്ന വാക്ക് ഞാൻ വളരെ ഉച്ചത്തിൽ പറഞ്ഞു. ഉച്ചത്തിൽ എന്ന് പറഞ്ഞാൽ, അത്രയധികം ഉച്ചത്തിൽ. ഓർഡിനറി എന്ന വാക്ക് ശബ്ദം താഴ്ത്തിയാണ് ഉപയോഗിച്ചത്. പെട്ടന്നുള്ള ആ വെടിയുണ്ട ചോദ്യത്തിൽ കാസിനോ മാനേജർ, മോഷ്ടാവിനോട് എന്റെ ചോദ്യത്തിന് ഉത്തരം പറയണമെന്ന്  പറഞ്ഞ് എന്റെ ഭാഗത്തേക്ക് കൂടി. മോഷ്ടാവ് ഞാൻ പ്രതീക്ഷിച്ച ഉത്തരം തന്നു, "ഡിജിറ്റൽ." അപ്പോൾ തന്നെ ഞാൻ പറഞ്ഞു “സി.ബി.ഐ സേതു രാമൻ കേസ് ക്ലോസ്ഡ്. ഇനി അമേരിക്കൻ പോലീസിന്റെ ആവശ്യമില്ല. ഇത് ഡിജിറ്റൽ ക്യാമറയല്ല. ഇത് ഒരു സാധാരണ ക്യമാറയാണ്... അത് കൊണ്ട് തന്നെ ഇത് എന്റെ സുഹൃത്തിൻറെയാണ്..."

കാസിനോ മാനേജർ എന്റെ വാദം ശരി വെച്ചു.  എന്റെ കൂടെയുള്ള കൂട്ടുകാർ കേസിന്റെ വാദം കഴിഞ്ഞപ്പോൾ എനിക്ക് വേണ്ടി കയ്യടിച്ചു. എല്ലാവരും സന്തോഷത്തിലാണ്. പിറ്റേ ദിവസം ഞാൻ കൂടെയുള്ള വെങ്കി, ബാല, റാണി തുടങ്ങിയവർക്ക് ഒരു കാഴ്ച കാണിച്ചുകൊടുത്തു, തലേ ദിവസം ക്യാമറ മോഷ്ടിച്ച വ്യക്തി ഒരു സംഘമായി അവിടെ ചുറ്റി കറങ്ങി കൊണ്ടിരിക്കുന്നു. തട്ടിപ്പറിക്കൽ അവരുടെ സ്ഥിരം ഏർപ്പാടാണെന്ന് ഞങ്ങൾക്ക് മനസിലായി.

മോഷണം

ചെറിയ വിദേശ യാത്രകൾ പലപ്പോഴായി നടത്തുമ്പോഴൊക്കെ ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പ്, ഷേവിങ് ക്രീം, തോർത്ത് , പേസ്റ്റ് തുടങ്ങിയ സാധനങ്ങൾ  കൊണ്ടുപോകുന്നത്  ശീലമായിരുന്നു. എന്നാൽ വലിയ ഹോട്ടലുകളിൽ ഇവ ഫ്രീയായി തരുന്നതുകൊണ്ട് ഇതൊന്നും കൂടെ കൊണ്ടുപോകേണ്ട കാര്യമില്ലല്ലോ. എങ്കിലും സ്ഥിരമായി ഉപയോഗിക്കുന്ന ചില കാര്യങ്ങൾ മാറ്റുന്നതിലെ മടി കാരണം ഹോട്ടൽ സോപ്പുകൾ ഞാൻ ഉപയോഗിക്കാറില്ല. ഒരു യാത്രയിൽ ഒരു പ്രത്യേക കാര്യം ശ്രദ്ധിച്ചു. എല്ലാ ദിവസവും പുതിയ സോപ്പുകൾ, പുതിയ ലോഷൻ, പുതിയ ടൂത്ത് ബ്രഷ്, പുതിയ പേസ്റ്റ് തുടങ്ങിയ സാധനങ്ങൾ കുളിമുറിയിൽ ഹോട്ടലുകാർ കൊണ്ടുവെക്കുന്നു. പഴയ സോപ്പ് ഇരിക്കുമ്പോഴും പുതിയ സോപ്പ് കൊണ്ട് വെച്ചത് എന്നെ അത്ഭുധപ്പെടുത്തി. ഞാൻ ഹോട്ടൽ സോപ്പുകളും മണമുള്ള ലോഷനും എന്റെ ബാഗിൽ എടുത്തു വെച്ചു. അടുത്ത ദിവസം വീണ്ടും അവർ ലോഷനും സോപ്പും കൊണ്ടുവെക്കുന്നു. ഞാൻ അപ്പോൾ തന്നെ അത് ബാഗിൽ എടുത്ത് വെക്കുന്നു. അവർ വെക്കുന്നു, ഞാൻ ബാഗിൽ വെക്കുന്നു. ഇത് തുടർന്നുകൊണ്ടിരുന്നു. പതിനഞ്ചു ദിവസത്തിൽ ചില ദിവസങ്ങളിൽ ഞാൻ മറന്നതൊഴിച്ചാൽ ഒരു പത്ത് സോപ്പും പത്ത് ലോഷനും പത്ത് ടൂത്ത് പേസ്റ്റും നാട്ടിലേക്ക് കൊണ്ടുവന്നു. ;ഒരു ഫ്രീ ഷോപ്പിംഗ്. വീട്ടുകാർ ഹാപ്പി. ഞാനും ഹാപ്പി. ചിലവില്ലാത്ത ഷോപ്പിംഗ്. സ്ഥിരം ലക്സ് സോപ്പ് ഉപയോഗിച്ചു കുളിക്കുമ്പോൾ എന്നും എനിക്ക് ഓർമ്മ വരുന്നത് ഒരിക്കലും ഉപയോഗിക്കാത്ത ഹോട്ടൽ സോപ്പ് ലോഷൻ ഷോപ്പിങ്ങാണ്. പിന്നീട് ആ ഹോബിയിൽ താല്പര്യം നഷ്ടപ്പെട്ടു.

Monday, March 7, 2022

എന്റെ പള്ളി വിവാഹ രഹസ്യ കുമ്പസാരം

വിവാഹത്തിന് മുമ്പ് കുമ്പസാരം വേണമെത്രെ....ഞാൻ എന്താണ് പറയേണ്ടത്. പറയേണ്ട രീതി തന്നെ മറന്നിരിക്കുന്നു. പള്ളിയിലെ കൊച്ചച്ചനാണ് എന്റെ നറുക്ക് വീണിരിക്കുന്നത്. കല്യാണത്തിന് മുമ്പ് അച്ചനെ കണ്ട് നമസ്കാരം ചൊല്ലി കേൾപ്പിക്കണം. ഇല്ലെങ്കിൽ കെട്ടു നടക്കില്ല. അതിനും കുറച്ചു വർഷം മുമ്പ് ഒരു തെറിയച്ചനെ (സ്ത്രീകളെ കാണുമ്പോൾ മാത്രം അശ്ലീലം പറയുന്ന  അച്ചൻ) ചെല്ലി കേൾപ്പിക്കാൻ ചെന്ന ഒരു മീൻകാരന്റെ കഥയാണ് എന്റെ അപ്പോഴത്തെ ഹീറോ. തെറിയച്ഛന്റെ കഴുത്തിന് കത്തി കാട്ടി ഭീഷണിപ്പെടുത്തി കല്യാണം നടത്തിപ്പിച്ചു എന്നാണ് കേട്ട് കേൾവി. കൃത്യമായി ആർക്കും അറിയില്ല. മീൻകാരൻ കോട്ടയം കുഞ്ഞച്ചനെപ്പോലെ ഭീഷണി ഇറക്കുന്നതിന് മുമ്പ് മുറി അടച്ചിരുന്നു. അതുകൊണ്ട് തെളിവില്ല.

"എനിക്ക് വായിക്കാനും പഠിക്കാനും കഴിയില്ല. എന്റെ അമ്മയ്ക്ക് ഞാൻ പള്ളിയിൽ വന്നു പെണ്ണ് കെട്ടണമെന്നാണ് താല്പര്യം. നടത്തി തന്നില്ലെങ്കിൽ അച്ഛൻ ജീവനോടെ ഇവിടെ നിന്ന് പോകില്ല. "

ഇതാണ് ഹീറോ ഡയലോഗ്. ജീവിതത്തിലെ യഥാർത്ഥ ഹീറോ, ഞാൻ മനസ്സിൽ അത്രയും പറഞ്ഞു പള്ളിയിലേക്ക് നടന്നു. കൊച്ചച്ചനോട് ഞാൻ സമയത്ത് വരുമെന്ന് ആരോ അറിയിച്ചിട്ടുണ്ട്. ഒരു വർഷം അമേരിക്കയിൽ ജീവിച്ചാൽ പിന്നെ അമേരിക്കൻ ചെക്കനാണ്. അതുകൊണ്ട് ഒരു ഗുണമുണ്ടായി. എന്നെ കണ്ടപാടെ അച്ഛൻ ചോദിച്ചു, "നമസ്കാരങ്ങൾ അറിയില്ലേ.....?"

ഞാൻ പെട്ടന്ന് പറഞ്ഞു, "പിന്നില്ലാതെ...."

മറുപടിയുടെ ശക്തിയിൽ അച്ഛൻ മറ്റൊന്നും ചോദിച്ചില്ല. "കുമ്പസാരത്തിനു റെഡിയല്ലേ....?"

ഞാൻ വേണമെങ്കിൽ ഇവിടെ നിന്ന് പറയാം. ചിരിച്ചു തമാശയോടെ പറഞ്ഞുഎല്ലാ പാപങ്ങളും ചെയ്തിട്ടുണ്ട്.   മീൻ പത്ത് കല്പനകളും തെറ്റിച്ചിട്ടുണ്ട്.”

 പെട്ടന്ന് അച്ഛന്റെ മുഖം മാറി.

"ഇവിടെ വേണ്ട, ഞാൻ കുമ്പസാരകൂട്ടിലേക്ക് വരാം. അവിടെ വെച്ച് എല്ലാ കാര്യങ്ങളും ഡീറ്റൈൽ ആയി എന്നോട്  പറയണം."

അത് ശരി അച്ഛന് ഡീറ്റൈൽ വേണം. എന്ത് ഡീറ്റൈൽ, അത്ര തന്നെ എല്ലാ പാപങ്ങളും.... അച്ഛൻ എന്നെ ആകെയൊന്ന് നോക്കുന്നുണ്ട്. ഇത് എന്തൂട്ട് ഐറ്റം എന്നതായിരിക്കും നോട്ടത്തിന്റെ അർഥം. നമസ്കാരത്തിന് ഒരു ഇടി ഉണ്ടാകുമെന്ന് കരുതി, പക്ഷേ, ഒന്നും ചോദിച്ചില്ല. ഇനി കുമ്പസാരത്തിൽ എന്ത് ഇടി ഉണ്ടാക്കാൻ....

അച്ഛൻ കുമ്പസാര കൂട്ടിലേക്ക് വന്നു.

 "അച്ഛൻ വേറെ ഒന്നും വിചാരിക്കരുത് , ഉദാഹരണത്തിന് ഞായർ കുർബാന ...." പറയുന്നതിനു മുമ്പേ അച്ഛൻ ഇടയിൽ കയറി പറഞ്ഞു ,

"അതൊന്നും കുഴപ്പമില്ല, പുറത്തൊക്കെ ജോലിക്ക് പോകുമ്പോൾ അങ്ങനെയൊക്കെ സംഭവിക്കും...."

"ഒരു വർഷത്തിൽ കൂടുതലായി കുമ്പസാരിച്ചിട്ട് ..." അച്ഛൻ വീണ്ടും ഇടയിൽ കയറി, "ഞാൻ പറഞ്ഞില്ലേ, അതൊന്നും കുഴപ്പമില്ല ...വേറെ എന്തെങ്കിലും.."

സ്ഥിരം കേൾക്കുന്ന കാര്യങ്ങൾ അച്ഛന് ബോറടിയാണല്ലോ.

ഞാൻ മനസ്സിൽ പറഞ്ഞു " ഞാൻ ഒരിക്കലേ കുമ്പസാരിച്ചിട്ടുള്ളു, ഏറിയാൽ രണ്ട് തവണ. വർഷം 17 ആയി കാണും. കുർബാനയും വല്ലപ്പോഴുമൊക്കെ കണ്ടുകാണും. "

"പിന്നെ എന്താണ് മാതാപിതാക്കളെ അനുസരിക്കാത്തതും, വല്ലപ്പോഴും ദേഷ്യം വരുന്നതുമാണോ ഇത്ര വലിയ തെറ്റ്? എല്ലാ കാര്യങ്ങളും അനുസരിക്കാൻ കഴിയുന്നതാവണമെന്നില്ലല്ലോ... "

ഞാൻ അച്ചനോട് സംസാരിക്കാൻ തുടങ്ങി. കുമ്പസാര ശൈലി മാറി സ്നേഹ സംഭാഷണ ശൈലിയിലേക്ക് മാറി. ഞാൻ പറയുന്നത് മുഴുവൻ കേൾക്കണം. ഉദാഹരണത്തിന് കൊല്ലരുതെന്ന് പറയുന്നു. മനസിൽ തോന്നിയാലും തെറ്റെന്ന് നിങ്ങൾ പറയുന്നു. ഇതൊക്കെ തോന്നാത്ത മനുഷ്യരുണ്ടോ അച്ചാ... പിന്നെ സ്വയംഭോഗ വ്യഭിചാരം, അതും മനസ്സിൽ ചെയ്താലും തെറ്റാണല്ലോ.... ഞാൻ ആരെയും ശാരീരികമായി കേറി പിടിച്ചിട്ടില്ല."

അതോടെ  അച്ചന്റെ ശ്വാസഗതി  കുറച്ച് നേരെയായി.  ഇന്നോസെന്റ് ശബ്ദം അനുകരിച്ചു ദിലീപിൻറെ മിമിക്രി കുമ്പസാരംപ്പോലെ, അച്ചൻ മനസ്സിൽ പറഞ്ഞു കാണും .." കുറെ പ്രതീക്ഷിച്ചു, ഫ്ലോ പോയി..."

ഇനി ഞാൻ ആരെയെങ്കിലും കേറി പിടിക്കാൻ പോണോ , ഞാൻ മനസ്സിൽ പറഞ്ഞു.  ഇനി ഞാൻ പറയുന്നത് അച്ചൻ ശ്രദ്ധിച്ചു കേൾക്കണം. "എനിക്ക് ഞാൻ ചെയ്യുന്ന ഒരു കാര്യത്തിലും കുറ്റബോധമില്ല. ഇതൊരു തെറ്റാണോ ?"

അതോടെ അച്ചന് ഒരു സമാധാനമായി. അമേരിക്കയിൽ നിന്നും തിരിച്ചു വന്ന ചെക്കൻ, പത്ത് കല്പനകൾ ലംഘിച്ചിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ, ഞാൻ കുറെയേറെ  തെറ്റുകൾ ചെയ്തുകാണുമെന്ന് അച്ചൻ മോഹിച്ചു കാണുമോഎന്തെങ്കിലുമൊക്കെ ശക്തിയായി ഉപദേശിക്കാൻ ലഭിക്കുന്ന  അവസരം.

അച്ചന്റെ ഉപദേശം ഒറ്റ വരിയിൽ അവസാനിച്ചു. "ഇതാണ് മാർപ്പാപ്പ പറയുന്നത് , പുതിയ തലമുറയ്ക്ക് കുറ്റബോധമില്ല. "

"ഞാൻ എന്താണ് ചെയ്യുക, എനിക്ക് ഇതൊന്നും കുറ്റമായി തോന്നുന്നില്ല."  ഞാൻ സുഹൃത്തിനോട് സംസാരിക്കുന്ന രീതിയിൽ പറഞ്ഞു.

"പ്രാർത്ഥിക്കു പ്രാർത്ഥിക്കു... കുറ്റബോധം ഉണ്ടാവും..."

ഇയാളോടൊക്കെ എന്താണ് പറയുക. ഒന്നുകൂടി ബോധ്യമാവാൻ ഞാൻ അച്ചനോട്പറഞ്ഞു, "ഞാൻ ഇപ്പോൾ അങ്ങയോട് രഹസ്യമായി പറഞ്ഞ കാര്യങ്ങൾ ഒരു മൈക്ക് എടുത്ത് എന്റെ മുന്നിലെ ആയിരകണക്കിന് ആൾക്കാരോട് പരസ്യമായി പറയാനും എനിക്ക് മടിയില്ല. പിന്നെ എങ്ങനെയാണു എനിക്ക് കുറ്റബോധമുണ്ടാവുന്നത് ?"

പ്രാർത്ഥിക്കൂ പ്രാർത്ഥിക്കൂ

അപ്പൊ ശരി...

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...