ചെറിയ വിദേശ യാത്രകൾ പലപ്പോഴായി നടത്തുമ്പോഴൊക്കെ ഞാൻ സ്ഥിരമായി ഉപയോഗിക്കുന്ന സോപ്പ്, ഷേവിങ് ക്രീം, തോർത്ത് , പേസ്റ്റ് തുടങ്ങിയ സാധനങ്ങൾ കൊണ്ടുപോകുന്നത് ശീലമായിരുന്നു. എന്നാൽ വലിയ ഹോട്ടലുകളിൽ ഇവ ഫ്രീയായി തരുന്നതുകൊണ്ട് ഇതൊന്നും കൂടെ കൊണ്ടുപോകേണ്ട കാര്യമില്ലല്ലോ. എങ്കിലും സ്ഥിരമായി ഉപയോഗിക്കുന്ന ചില കാര്യങ്ങൾ മാറ്റുന്നതിലെ മടി കാരണം ഹോട്ടൽ സോപ്പുകൾ ഞാൻ ഉപയോഗിക്കാറില്ല. ഒരു യാത്രയിൽ ഒരു പ്രത്യേക കാര്യം ശ്രദ്ധിച്ചു. എല്ലാ ദിവസവും പുതിയ സോപ്പുകൾ, പുതിയ ലോഷൻ, പുതിയ ടൂത്ത് ബ്രഷ്, പുതിയ പേസ്റ്റ് തുടങ്ങിയ സാധനങ്ങൾ കുളിമുറിയിൽ ഹോട്ടലുകാർ കൊണ്ടുവെക്കുന്നു. പഴയ സോപ്പ് ഇരിക്കുമ്പോഴും പുതിയ സോപ്പ് കൊണ്ട് വെച്ചത് എന്നെ അത്ഭുധപ്പെടുത്തി. ഞാൻ ഹോട്ടൽ സോപ്പുകളും മണമുള്ള ലോഷനും എന്റെ ബാഗിൽ എടുത്തു വെച്ചു. അടുത്ത ദിവസം വീണ്ടും അവർ ലോഷനും സോപ്പും കൊണ്ടുവെക്കുന്നു. ഞാൻ അപ്പോൾ തന്നെ അത് ബാഗിൽ എടുത്ത് വെക്കുന്നു. അവർ വെക്കുന്നു, ഞാൻ ബാഗിൽ വെക്കുന്നു. ഇത് തുടർന്നുകൊണ്ടിരുന്നു. പതിനഞ്ചു ദിവസത്തിൽ ചില ദിവസങ്ങളിൽ ഞാൻ മറന്നതൊഴിച്ചാൽ ഒരു പത്ത് സോപ്പും പത്ത് ലോഷനും പത്ത് ടൂത്ത് പേസ്റ്റും നാട്ടിലേക്ക് കൊണ്ടുവന്നു. ;ഒരു ഫ്രീ ഷോപ്പിംഗ്. വീട്ടുകാർ ഹാപ്പി. ഞാനും ഹാപ്പി. ചിലവില്ലാത്ത ഷോപ്പിംഗ്. സ്ഥിരം ലക്സ് സോപ്പ് ഉപയോഗിച്ചു കുളിക്കുമ്പോൾ എന്നും എനിക്ക് ഓർമ്മ വരുന്നത് ഒരിക്കലും ഉപയോഗിക്കാത്ത ഹോട്ടൽ സോപ്പ് ലോഷൻ ഷോപ്പിങ്ങാണ്. പിന്നീട് ആ ഹോബിയിൽ താല്പര്യം നഷ്ടപ്പെട്ടു.
Tuesday, March 15, 2022
Subscribe to:
Post Comments (Atom)
ആശാരി ബാലൻ
ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...
-
1996 ഏപ്രിൽ - മെയ്, ഡിഗ്രി രണ്ടാം വർഷം കഴിഞ്ഞിരിക്കുന്ന സമയം. ചാൻസലർ ക്ലബ് നടത്തുന്ന പ്രസംഗ പരീശീലന വ്യക്തിത്വ വികസന ക്യാമ്പിൽ നടത്തിയ ആദ്യ...
-
Lona recalled the Kalabhavan comedy drama where students ask the biology teacher how babies were born. At the age of ten, that satisfied the...
-
എട്ടാം ക്ലാസ് സ്കൂൾ അവധികാലത്താണ് ആദ്യമായി കമ്പ്യൂട്ടർ പഠിക്കാൻ പോകുന്നത്. തൃശൂർ ഐ.ആർ.എസ് കമ്പ്യൂട്ടർ സെന്ററിൽ ബേസിക് കമ്പ്യൂട്ടർ ഭാഷയിൽ പ്ര...
No comments:
Post a Comment