അവൻ /അവൾ എന്ന് സൗകര്യപൂർവം വായിക്കുക… Gender equality
വിവാഹത്തിന് രണ്ട് ആഴ്ചയുണ്ട്. ചെക്കന്റെ സ്വഭാവത്തെ കുറിച്ച് കാര്യമായി പെൺവീട്ടുകാർ അന്വേഷണം നടത്തിയിട്ടില്ല. ഷോപ്പിംഗ് നടത്തുമ്പോൾ, ഭാവി വധുവിന്റെ എളേമ എന്റെ അടുത്ത് തഞ്ചത്തിൽ വന്ന് ബിയർ കഴിക്കുമോയെന്ന് ചോദിച്ചു….ഞാൻ ഇല്ലെന്ന് മറുപടി പറഞ്ഞു, ബ്രാണ്ടി കഴിക്കുമോയെന്നിട്ട് ചോദിച്ചുമില്ല. ബിയറിൽ ആ കാലത്ത് താല്പര്യം നഷ്ടപ്പെട്ടിരുന്നു….പിന്നെ ഇതൊക്കെ ഇവരുടെ അളവുകോലുകളാണ്…
ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ചെക്കൻ / പെണ്ണ് പള്ളിയിലെ പ്രാർത്ഥന ഗ്രൂപ്പിലൊക്കെ സജീവമായി പ്രവർത്തിക്കുന്ന വ്യക്തിയാണെന്ന്….
ഈ വിഷയത്തിൽ, വിവാഹലോചനയുടെ സമയങ്ങളിൽ മാത്രം, എന്റെ പപ്പയും മമ്മിയും, അത് കേട്ടാൽ ഉടനെ കൂടുതൽ നാട്ടിൽ അന്വേഷിക്കാൻ പറയും….എത് നേരവും(ബ്രാണ്ടിയായാലും) പ്രാർത്ഥനയുള്ളവർക്ക് എന്തെങ്കിലും കാര്യമായ മാനസിക പ്രശ്നമുണ്ടോയെന്ന അവരുടെ ന്യായമായ സംശയമാണ് അതിന് കാരണം, അവർ അങ്ങനെ വിധിക്കില്ലെങ്കിലും, ഒന്നുകൂടി നന്നായി അന്വേഷിക്കണമെന്ന് പറയും….
പള്ളി, അമ്പലം, പ്രാർത്ഥന ഇതൊക്കെ വലിയ തെറ്റുകൾ (ആയുധങ്ങൾ ) മറച്ചു വെക്കാനുള്ള പണ്ട് തൊട്ടുള്ള സൂത്രങ്ങളാണല്ലോ, ഞാൻ പരിചയപ്പെട്ട ഒരു ഭൂലോക ക്രിമിനൽ (വഞ്ചന സ്പെഷ്യലിസ്റ് ) അവൻ /അവൾ എന്നും ഉറക്കെ പ്രാർത്ഥിക്കും "മാതാവേ രക്ഷിക്കണേ.." അവനും പ്രാർത്ഥിക്കാൻ അധികാരമുണ്ടല്ലോ… പക്ഷേ, പാവപ്പെട്ട ചുറ്റുമുള്ളവർക്ക് അറിയില്ലല്ലോ, അവന്റെ /അവളുടെ പ്രാർത്ഥനയുടെ ഉദ്ദേശം….
ചെക്കന്റെ സ്വഭാവം, പെണ്ണിന്റെ സ്വഭാവം ഇതൊക്കെ അന്വേഷിക്കാൻ എപ്പോഴും ആൾക്കാർ പരക്കം പായുന്നത് കണ്ടിട്ടുണ്ട്….കേരളത്തിൽ ഇതിനു ഒരു സി ഐ ഡി കമ്പനി ആരെങ്കിലും തുടങ്ങിയാൽ സ്കോപ് ഉണ്ടെന്ന് തോന്നിയിട്ടുണ്ട്… വിവാഹഏജൻസികളുടെ താഴെ പരസ്യം കൊടുത്താൽ വിജയിക്കാൻ സാധ്യതയുണ്ട്…..
No comments:
Post a Comment