പുതിയതായി ഓഫീസിൽ ജോലിക്ക് കയറിയ സമയം. രഞ്ജിത്ത് എല്ലാവരെയും പരിചയപ്പെട്ടു സംസാരിച്ചുകൊണ്ടിരുന്നു. അടുത്ത് പുതിയ ഒരു പെൺകുട്ടിയും ജോലിക്ക് കയറിയിട്ടുണ്ട്.
അടുത്തിരിക്കുന്ന ആളായത് കൊണ്ട് മുമ്പ് ജോലി ചെയ്തിരുന്ന കാര്യങ്ങളെ കുറിച്ച് കൂടുതൽ സംസാരിച്ചു.
രണ്ടു ദിവസം കഴിഞ്ഞില്ല ഒരുവൻ രഞ്ജിത്തിന്റെ നേരെ ദ്വയാർത്ഥത്തോടെ ചോദിച്ചു,
"കൊള്ളാലോ, നല്ല നെയ്മീൻ ആണല്ലോ വല വീശി പിടിച്ചിരിക്കുന്നത്.? വല്ല ചാളയോ ഐലയോ കിട്ടിയാൽ പറയണം.... "
രഞ്ജിത്ത് അത് കേട്ട് ഞെട്ടി. മനസ്സിൽ ഒരിക്കൽ പോലും ചിന്തിക്കാത്ത കാര്യത്തിനാണല്ലോ അവൻ അങ്ങനെ പറയുന്നത്. സുന്ദരിയായ സ്ത്രീയെ ഉപമിക്കാൻ കിട്ടിയ പദം കൊള്ളാം, നെയ് മീൻ.
എന്തായാലും രഞ്ജിത്ത് അത് വിട്ടു കളഞ്ഞു, എങ്കിലും അയാളെ രഹസ്യമായി വിളിച്ചു ചോദിച്ചു എന്തിനാണീ ഇയാൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്, രണ്ടു പേര് വെറുതെ മാന്യമായി സംസാരിക്കുന്നു, അതിനിടയിൽ ഇങ്ങനെയൊക്കെ നിങ്ങൾക്ക് സംസാരിക്കേണ്ട കാര്യമുണ്ടോ?
അതോടെ അയാൾ സ്വകാര്യമായി മാപ്പ് പറഞ്ഞു പിൻവലിച്ചു. രഞ്ജിത്തും ആയാളും കൈകൊടുത്തു പിരിഞ്ഞു.
അത് കേട്ട മറ്റൊരു ബിനു മാന്യൻ നിരീക്ഷിച്ചു, "എന്നാലും നെയ്‌മീൻ എന്ന് അവളെ വിളിച്ച പരിപാടി വെറും പഞ്ചായത്ത് തറ..." ബിനുവിന്റെ നോട്ടത്തിൽ അവൾ ഒരു കുതിരയാണ്.
സൂക്കേടുകൾ കുറച്ചായി മനസിലായി തുടങ്ങി.
രഞ്ജിത്ത് അന്ന് മനസ്സിൽ പറഞ്ഞു, "കൺട്രോൾ തരൂ ഹനുമാനെ...."
No comments:
Post a Comment