ഞാൻ ഇന്ത്യക്ക് വേണ്ടി ക്രിക്കറ്റ് കളിച്ചിട്ടില്ല.
ചൂണ്ടൽ പഞ്ചായത്തിന് വേണ്ടി കളിച്ചിട്ടുണ്ട്. കളി എല്ലായിടത്തും ഒരുപോലെ തന്നെയാണ്.
മനസുകൾ മാത്രമാണ് മാറുന്നത്. നിങ്ങൾ വിശ്വസിക്കില്ല; കുട്ടികളെ, ഒരിക്കൽ എല്ലാ അടിസ്ഥാന
പരിശീലനങ്ങളും ചിട്ടയായി നേടി കഴിഞ്ഞാൽ പിന്നെ അതിൽ കുറവ് വരുത്താതെ പരിശീലനം തുടർന്നുകൊണ്ടേ
ഇരിക്കുക. നിങ്ങൾ വലിയ കളിക്കാരുടെ കളികൾ ശ്രദ്ധിക്കുക. എല്ലാവർക്കും ഈ അർപ്പണബോധം
ഉണ്ടാകും. എന്നാൽ അത് പ്രകടിപ്പിക്കുന്ന രീതി വ്യത്യസ്തമായിരിക്കും. എല്ലാ വലിയ ക്രിക്കറ്റ്
കളിക്കാരുടെയും വിജയത്തിന്റെ രഹസ്യം ആ തുടർച്ചയായ പരിശീലനമാണ്. എന്നാൽ രാജ്യാന്തര നിലവാരത്തിൽ
ക്രിക്കറ്റ് കളിക്കുമ്പോൾ നിങ്ങളുടെ മനസിന്റെകൂടെ കളിയായി മാറും. ക്രിക്കറ്റ് ചെസ്സ്
മത്സരമായി മാറുന്ന അവസ്ഥ. രാഹുൽ ദ്രാവിഡും ഗവാസ്കറും ടെസ്റ്റ് മാച്ചിൽ സ്ഥിരമായി പന്തുകൾ
വിട്ട് എതിരാളിയുടെ ക്ഷമയെ പരീക്ഷിക്കുന്നു. മോശം പന്തുകൾ ബൗണ്ടറി അടിക്കുന്നു. സെഞ്ചുറികൾ
നേടുന്നു. അതിന് വേണ്ടി കാത്തിരിക്കുന്ന ശൈലി. മറ്റു ചിലർ തുടർച്ചയായി ബൗണ്ടറി അടിക്കുമ്പോൾ
ആവേശം പ്രകടിപ്പിക്കുന്നു. കടന്നാക്രമണം. അങ്ങനെ ആക്രമിക്കുമ്പോഴും അവർ അടിസ്ഥാനം മറക്കുന്നില്ല.
അവർ തന്നെ അടിസ്ഥാനം മറക്കുന്ന നിമിഷം പുറത്താവുന്നതും ചിലപ്പോൾ ഭാഗ്യംകൊണ്ട് രക്ഷപ്പെടുന്നതും
നമ്മൾ കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നു.
മറ്റു ചിലർ പ്രത്യേകിച്ച് ഭാവങ്ങളൊന്നും
പ്രകടിപ്പിക്കാറില്ല. അവർ തന്നെ ഒരു തവണ പരാജയപ്പെട്ടാൽ,
അതിന്റെ കാരണം വിലയിരുത്തി തെറ്റുകൾ കുറയ്ക്കാൻ ശ്രമം നടത്തുന്നു. എന്നാൽ അത്രയും സാങ്കേതിക കൃത്യതയില്ലാത്തവരും വളരെ
വലിയ വിജയങ്ങൾ നേടിയിട്ടുണ്ടാകാം. ചിലപ്പോൾ
പാഠപുസ്തകങ്ങളിൽ കാണാത്ത ധോണിയും സെവാഗും; വ്യത്യസ്തതയാകാം
പ്രത്യേകമായ ശൈലികൾ ആയിരിക്കാം, എങ്കിലും ചിട്ടയായ പരിശീലനം അവരുടെ പ്രത്യേകത പുറത്തുകൊണ്ടുവരുന്നു.
ഓരോ തലത്തിലും ഉയരുമ്പോൾ കാണിക്കുന്ന സ്‌പോർട്മാൻ സ്പിരിറ്റ് തുടങ്ങിയ പല ചേരുവകൾ നിങ്ങൾ
മറക്കാതിരിക്കുക. എല്ലാ കളികളും ജയിച്ച ഒരു കളിക്കാരനെയും ഒരു ചൂണ്ടൽ പഞ്ചായത്തിലും
ഞാൻ കണ്ടിട്ടില്ല; രാജ്യാന്തര നിലവാരത്തിലും കണ്ടിട്ടില്ല. ഒരു താരത്യമ്യം നടത്തിയാൽ
ഫാസ്റ്റ് ബൗളിംഗിന് വിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ടുള്ള പിച്ചുകളിൽ നിരന്തരം പന്തെറിഞ്ഞു
തളർന്നു വിജയിച്ച കപിൽദേവിനെപ്പോലുള്ളവരുടെ വിജയം ഇന്നലെ കാലത്തെ ക്രിക്കറ്റ് ബൗളിംഗ് സ്റ്റാറ്റിസ്റ്റിക്‌സ് നോക്കിയാൽ മനസിലാക്കാൻ
കഴിയില്ല. അത്കൊണ്ട് തന്നെ 1983-ലെ ക്രിക്കെറ്റ് ഐസ് ക്രീമിന് മുകളിലെ ചെറി അദ്ദേഹത്തിന്റെ
തലയിലെ കിരീടം തന്നെയാണ്.
പേരറിയാത്തവരുടെയും നീതി നിഷേധിക്കപ്പെട്ടവരുടെയും
ലോകം നിങ്ങൾക്ക് വളരെ പരിചതമാണ്. എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പല്ല, വളരെ കുറച്ചു വർഷങ്ങൾക്ക്
മുമ്പ് ഒളിമ്പിക് സ്വർണ്ണം നേടി നാട്ടിലെത്തിയ ബോക്സർ മുഹമ്മദലിക്കു പോലും ഒരു ചെറിയ ചായക്കടയിൽ ചായ നിഷേധിച്ച, അല്ലെങ്കിൽ ഞാൻ ആ ചായയെ, നീതിയെന്ന്
വിളിക്കട്ടെ; ആ ചെറിയ നീതിപോലും നിഷേധിച്ച ഭൂമികൂടിയാണ് നമ്മുടേത്.
No comments:
Post a Comment