അവളെ നിങ്ങൾ പല പേരുകളിൽ വിളിച്ചു. പ്രകൃതിയെന്നും, ഭൂമിയെന്നും, വേശ്യയെന്നും, അമ്മയെന്നും, ദേവിയെന്നും... സത്യത്തിൽ അവൾ ഒരു വെള്ളക്കടലാസായിരുന്നു. അതിൽ
അവൻ എഴുതി. അത് അവന്റെ മതം. മറ്റൊരുവൻ എഴുതി. അതവന്റെ മതം. പിന്നെയും കുറെപ്പേർ എഴുതി, അത് ഓരോരുത്തരുടെയും മതം. ഓരോ നിറങ്ങളിലുള്ള
മതങ്ങളും രീതികളും പഠനങ്ങളും ചിത്രങ്ങളും ചിന്തകളും കഥകളും തോന്നലുകളും പല നിറങ്ങളിലുള്ള
മഷികൾ ഉപയോഗിച്ചു എഴുതിക്കൊണ്ടിരുന്നു. വെള്ളക്കടലാസ് ഒരു കൊളാഷായത് അവൾ അറിഞ്ഞില്ല.
അവസാനം വന്നവൻ വെള്ളക്കടലാസ് വെള്ളത്തിൽ മുക്കിയെടുത്തു പിഴിഞ്ഞു. ഉണക്കിയെടുത്തു.
കടലാസ്സ് വെയിലത്ത് ഉണക്കിയപ്പോൾ അവനും കിട്ടി കുറച്ചു സ്ഥലം. കിട്ടിയ സ്ഥലത്ത് അവനും
പൂശി അവന്റെ ചായം. നിരവധി തവണ മുക്കിയെടുത്ത്
ഉണക്കിയെടുത്ത് അവളുടെ മുഖത്ത് ചായം
പൂശിക്കൊണ്ടിരുന്നു. അവൾ ഒരു കൊട്ടാര നർത്തകിയാണോ, നടിയാണോ? ഇനിയും ചായം പൂശാൻ കഴിയുമോ? കഴിയും,കാരണം അവൾ ഡിജിറ്റൽ ആണ് ഡിജിറ്റൽ...!!
കടലാസിന്റെ പ്രായം അവന്റെ മനസിന്റെ
പ്രായം. അവന്റെ പ്രായം അവനും എഴുതിവെച്ചു. എത്ര തവണ വേണമെങ്കിലും തെറ്റ് തിരുത്തി എഴുതാൻ
അവൾ അനുവദിച്ചു. ഡിജിറ്റൽ ഭൂമി. ഡിജിറ്റൽ പ്രകൃതി.
Subscribe to:
Post Comments (Atom)
ആശാരി ബാലൻ
ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...
-
1996 ഏപ്രിൽ - മെയ്, ഡിഗ്രി രണ്ടാം വർഷം കഴിഞ്ഞിരിക്കുന്ന സമയം. ചാൻസലർ ക്ലബ് നടത്തുന്ന പ്രസംഗ പരീശീലന വ്യക്തിത്വ വികസന ക്യാമ്പിൽ നടത്തിയ ആദ്യ...
-
Lona recalled the Kalabhavan comedy drama where students ask the biology teacher how babies were born. At the age of ten, that satisfied the...
-
എട്ടാം ക്ലാസ് സ്കൂൾ അവധികാലത്താണ് ആദ്യമായി കമ്പ്യൂട്ടർ പഠിക്കാൻ പോകുന്നത്. തൃശൂർ ഐ.ആർ.എസ് കമ്പ്യൂട്ടർ സെന്ററിൽ ബേസിക് കമ്പ്യൂട്ടർ ഭാഷയിൽ പ്ര...
No comments:
Post a Comment