നാൽപ്പത് വർഷം മുമ്പ് നടന്ന കഥ. ഒരുവൻ
പുറം രാജ്യത്ത് പോയി എണ്ണ കുഴിച്ച് രണ്ട് വർഷം കൊണ്ട് കുറച്ച് പണമുണ്ടാക്കി സ്വന്തം
നാടായ കുട്ടിക്കാടെത്തി. അധികം സമയമില്ല; ഉടനെ
തിരിച്ചു പോകണം. അവിടെ നിന്ന് തന്നെ വധുവിനെയും കണ്ടുപിടിച്ചാണ് വരവ്. അവരുടെ വിവാഹത്തിനു
സന്തോഷപൂർവം പങ്കെടുക്കാൻ രാജനും രാമനും കുട്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റ്
അലോഷിയും അവന്റെ വീട്ടിലെത്തി. തങ്ങളുടെ കൂടെ നടന്നിരുന്ന ഒരുവൻ പുറം നാട്ടിൽ
പോയി പണം സമ്പാദിച്ചു ആഘോഷപൂർവം നടത്തുന്ന കല്യാണത്തിൽ പങ്കെടുക്കുക ആ കാലഘട്ടത്തിൽ
ഒരു തെറ്റായിരുന്നില്ല. പ്രധാനപ്പെട്ട അസൂഖങ്ങളായ കോവിഡും ഡേവിഡും അന്നുണ്ടായിരുന്നില്ലല്ലോ. വധു വരന്മാരെ കൈകൊടുത്തു മംഗളം നേരാൻ വേദിയിലേക്ക്
കയറിയപ്പോൾ പഞ്ചയാത്ത് പ്രസിഡന്റ് അലോഷിയും അവരോടപ്പം ചേർന്നു. ഒരു സംസാരത്തിന് വേണ്ടി
രാജൻ പഞ്ചായത്ത് പ്രസിഡണ്ട് അലോഷിയെ വരന് പരിചയപ്പെടുത്തി. "അറിയില്ലേ... അലോഷിയേട്ടൻ
പഞ്ചായത്ത് പ്രസിഡന്റയായി ഏഴാം വർഷത്തിലേക്ക് കടന്നു."
കോട്ടും പത്രാസുമായി നിന്ന കല്യാണ ചെക്കൻ
ഒരു സംശയത്തോടെ അലോഷിയെ നോക്കി, "ചാണം
കോരൻ പോയിരുന്ന തെക്കേ പറമ്പിലെ പത്രോസിന്റെ
അമ്മായിടെ മകൻ. എനിക്കറിയാം... "
രാജനും രാമനും മുഖത്തോട് മുഖം നോക്കി "അമ്മായിയോ ആരുടെ അമ്മായി?.. അതാരാ…" രാജനും
രാമനും മനസ്സിൽ ചോദിച്ചു.
കഥ കഴിഞ്ഞു.
No comments:
Post a Comment