"അച്ഛാ, ദേ കണ്ടോ, ഈ വീട്ടിലെന്തോ
പാരനോർമൽ പ്രശ്നം ഉണ്ട്. ഏത്ര പറഞ്ഞാലും അച്ഛൻ ശ്രദ്ധിക്കുന്നില്ല."
"നീ എന്തായീ പറയണേ?"
"ഈ പിയാനോ വെറുതെ പാടുന്നു... ദേവദൂതൻ
സിനിമയിലെപ്പോലെ."
"പോ കുട്ടി... പാരനോർമൽ പുസ്തകം
വായിക്കണത് അവസാനിപ്പിക്ക്... അപ്പൊ പാട്ടും നിൽക്കും."
"വിശ്വാസമില്ലെങ്കിൽ അച്ഛൻ ഇവിടെ
വന്ന് നോക്ക്..." മകൾ പലതവണ ആവർത്തിച്ചു പറഞ്ഞു.
മനസില്ലാമനസോടെ അയാൾ അവളുടെ മുറിയിലേക്ക്
ചെന്നു. കുട്ടി പറഞ്ഞത് സത്യമാണ്. അയാൾ അത്ഭുതത്തോടെ നോക്കി നിന്നു. വളരെ പതുക്കെ പിയാനോ
ആരും വിരൽ തൊടാതെ തന്നെ സംഗീതം പൊഴിക്കുന്നു. കണ്ണ് വിടർത്തി അത്ഭുതത്തോടെ നോക്കി നില്ക്കുന്നതിനിടയിൽ
അയാളുടെ അത്ഭുതം ഭയത്തിലേക്ക് വഴിമാറി. നോക്കുന്തോറും ഭയം കൂടിക്കൊണ്ടിരുന്നു. ഭയം
മൂലം അയാളുടെ കാലിന്റെ വശങ്ങളിലൂടെ താഴേക്ക്
ദ്രാവകം ഒഴുകി വന്നു.
“അച്ഛൻ പേടിക്കേണ്ട, ഇങ്ങനെ പലതവണ പാട്ടു
കേട്ടിട്ടുണ്ട്."
അയാൾ ഭയം മറയ്ക്കാൻ നടൻ ഇന്നൊസെന്റിനെപ്പോലെ
ശരീരം ബലം പിടിച്ചു. "നീ പേടിക്കേണ്ട...
നീ പിന്നിലേക്ക് മാറി നിൽക്ക്. "
പെട്ടന്ന് ഒരു പാറ്റ അതിനുള്ളിൽ നിന്നും
പുറത്തേക്ക് വന്നു. അത് കണ്ടതും അയാൾ പൊട്ടിച്ചിരിച്ചു പറഞ്ഞു, "അവരുടെ നടത്തത്തിന്റെ താളം! എന്തൊരു പാറ്റ
സംഗീതം. അത്രേയുള്ളു. ഇതിനാണോ നീ പേടിച്ചത്?”
"ഞാൻ അച്ഛന് കാണിച്ചു തന്നതാണ്.
പേടിച്ചതല്ല. അച്ഛൻ ബാത്ത് റൂമിൽ പോയി കാലു കഴുകി വാ."
No comments:
Post a Comment