മാതൃഭൂമി പത്രത്തിൽ നിന്നും ഒരിക്കൽ
(1998) എനിക്ക് , ബിപിൽ മ്യൂസിക് വാക്ക് മാൻ
സമ്മാനമായി ലഭിച്ചിട്ടുണ്ട്. 1998 ഫുട്ബാൾ വേൾഡ് കപ്പ് സെമി ഫൈനൽ ലൈനപ്പ് , ഫൈനൽ ജേതാക്കൾ
തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പ്രവചനം നടത്തിയതാണ് കാരണം. അന്നത്തെ സുഹൃത്തുക്കൾക്ക്
മനസിലാവാതിരുന്ന കാര്യം ക്രോയേഷിയ കുറിച്ച് എങ്ങനെ പറയാൻ കഴിഞ്ഞു എന്ന് മാത്രമായിരുന്നു.
തീർത്തും പ്രശസ്തമല്ലാത്ത രാജ്യം. കേരളത്തിൽ ആർക്കും അറിയാതെ കിടന്നിരുന്ന കാര്യം.
ഉത്തരം ലളിതമാണ്, യൂറോപ്പിയൻ രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിൽ അവർ തുടർച്ചയായി നടത്തിയ
മുന്നേറ്റത്തെ കുറിച്ച് ഞാൻ മാഗസിനുകളിൽ വായിച്ചിരുന്നു. പഴയ യുഗോസ്ലാവിയിലെ മിക്കവാറും
താരങ്ങൾ ആ ടീമിന്റെ ഭാഗമാണെന്ന് മനസിലാക്കിയിരുന്നു. അവർ അണ്ടർ 20 ലോകകപ്പ് നേടുകയും
1990.ൽ അർജന്റീനയെ വിറപ്പിച്ചതും ശ്രദ്ധിച്ചതാണ്.
യുഗോസ്ലാവിയ രാജ്യം എനിക്കിഷ്ടമായിരുന്നു. കാരണം ചോദിക്കരുത്. എന്തോ പേര് കേൾക്കുമ്പോൾ
ഒരു സുഖം. അതുകൊണ്ട് തന്നെ ബെൽഗ്രേഡ് എന്ന സ്ഥലവും ഇഷ്ടമായി. എന്നാൽ അവർക്ക് അവരുടെ
സ്ഥലം ഇഷ്ടമുണ്ടോ എന്നെനിക്കറിയില്ല. സ്‌കൂളിൽ പഠിക്കുമ്പോൾ ചില ദിവസങ്ങളിൽ പ്രമോദ്
എന്നെ കളിയാക്കി വിളിക്കും "ദേ വരുന്നു യുഗോസ്ലാവിയ-ചെക്കൊസ്ലാവ്യ..." ക്ലാസ്സിലെ
ക്വിസ് മത്സരത്തിൽ യുഗോസ്ലാവ്യയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നത് കൊണ്ട് അവൻ
എനിക്ക് തന്ന പേരാണ്.
Sunday, July 16, 2023
യുഗോസ്ലാവിയ-ചെക്കൊസ്ലാവ്യ
Subscribe to:
Post Comments (Atom)
ആശാരി ബാലൻ
ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...
-
1996 ഏപ്രിൽ - മെയ്, ഡിഗ്രി രണ്ടാം വർഷം കഴിഞ്ഞിരിക്കുന്ന സമയം. ചാൻസലർ ക്ലബ് നടത്തുന്ന പ്രസംഗ പരീശീലന വ്യക്തിത്വ വികസന ക്യാമ്പിൽ നടത്തിയ ആദ്യ...
-
Lona recalled the Kalabhavan comedy drama where students ask the biology teacher how babies were born. At the age of ten, that satisfied the...
-
എട്ടാം ക്ലാസ് സ്കൂൾ അവധികാലത്താണ് ആദ്യമായി കമ്പ്യൂട്ടർ പഠിക്കാൻ പോകുന്നത്. തൃശൂർ ഐ.ആർ.എസ് കമ്പ്യൂട്ടർ സെന്ററിൽ ബേസിക് കമ്പ്യൂട്ടർ ഭാഷയിൽ പ്ര...
No comments:
Post a Comment