Friday, March 10, 2023

ദുബായ് ലോട്ടറി

"എടാ ജോൺ, നിന്നെ കുറിച്ച് ഒരു നുണ ഞാൻ നിന്റെ അമ്മാവനോട് പറഞ്ഞിട്ടുണ്ട്?" മനോജ് വടക്കൻ അന്നത്തെ കളി വർത്തമാനം തുടങ്ങി.

ജോൺ തലയിൽ കൈവെച്ചു "നിനക്ക് എന്തിന്റെ കേടാണ്?"

"അല്ലാ... നിനക്ക് ഒരു പ്രതാപം ആയിക്കോട്ടെ എന്ന് കരുതി പറഞ്ഞതാണ്..." വടക്കൻ ചിരിച്ചു.

"നീ എന്താ എന്നെ കുറിച്ച് തള്ളിയത്?"

"വെറുതെ നിനക്ക് ഒരു 30 കോടിയുടെ ദുബായ് ലോട്ടറി അടിച്ചു, സംഗതി രഹസ്യമാക്കി വെച്ചിരിക്കുന്നുവെന്ന്... പുറത്ത് പറയേണ്ട, ടാക്സ് ഇല്ലാത്തതുകൊണ്ട് ദുബൈയിൽ തന്നെ ചില പണികൾ ചെയ്യണം "

ജോൺ തലയിൽ കൈ കൊടുത്തിരുന്നു.വർഷങ്ങൾക്ക് മുമ്പ്  ദുബായ് എയർപോർട്ടിൽ വെച്ച് ഒരു നേരംപോക്കിന് എടുത്ത ലോട്ടറിയെക്കുറിച്ച് അമ്മാവനോട് എപ്പോഴോ പറഞ്ഞത് ജോണിന് ഓർമ്മ വന്നു.

“നിന്റെ അമ്മാവൻ ഒരു പച്ച പാവമാണ്...എന്ത് പെട്ടന്നാണ് അയാൾ അതിഭീകര നുണ വിശ്വസിച്ചത്?” മനോജ് വടക്കൻ പൊട്ടിച്ചിരിച്ചു.

"അപ്പൊ അതാണ് കാര്യം....ആ പാവം, ബി.ബി.സി റേഡിയോ ആണ്... അമ്മാവൻ ആർ.കെ നാരായണന്റെ കഥകൾ വായിച്ചിട്ടില്ല....ഇങ്ങനെയുമുണ്ടോ മനുഷ്യർ , എന്ത് നുണ പറഞ്ഞാലും വിശ്വസിക്കുന്നവർ...! സത്യം അറിയണമെന്ന് ആഗ്രഹംപോലും ഇല്ലാതായി പോയല്ലോ!"

"എന്തായാലും നിനക്ക് ഒരു വെയിറ്റ് ആയില്ലേ?"

"ഉവ്വ് ..ഉവ്വ് ...30 കോടി എന്തുചെയ്യണമെന്ന് എന്നെ പഠിപ്പിക്കാൻ കഴിഞ്ഞ ഒരാഴ്ച പലവിധ കഥകളുമായി 12 പേരാണ് എന്റെ വീട്ടിൽ എത്തിയത്....ആരും ദുബായ് ലോട്ടറിയുടെ കാര്യം പറയാതെ തന്നെ പണം ചിലവാക്കേണ്ട വിഷയങ്ങൾ എന്നെ  ബോധവത്കരണം നടത്തി....എടാ വടക്കൻ... നിനക്കും അമ്മാവന്മാരുമുണ്ട്....അവരിലും വിഢികൾ ഉണ്ടാവും, അത് മറക്കേണ്ട."

"ജോൺ, നിനക്ക് വേണ്ടി... ഒരു വെയിറ്റ്... സഹായം ചെയ്തതല്ലേ "

"മനോജേ നീ മിണ്ടിപോകരുത്.... 

എന്തൊരു സഹായം?’ ജോൺ ആത്മഗതം  ചെയ്തു.


No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...