Wednesday, March 8, 2023

മനോജ് വടക്കൻ - നാടൻ ശൈലി - ഏപ്രിൽ ഫുൾസ് കഥ

"എടാ അവൾ നിങ്ങൾ രണ്ടുപേരെയും തേച്ചു എന്നല്ല പറയേണ്ടത്... മലയാളത്തിലെ ആ വാക്ക് ഇവിടെ ഞാൻ പറയുന്നില്ല... " മനോജ് വടക്കൻ  ശൈലിയിൽ കാര്യങ്ങൾ കൃത്യമായി അവതരിപ്പിച്ചു.

ജോൺ: "ഞാൻ എന്ത് ചെയ്യാൻ..."

മനു: "ചെയ്യേണ്ടവർ ചെയ്തു..."

ജോൺ:  "ചതി പാടില്ല... കൂടുതൽ പറഞ്ഞു എന്തിനാണ് മനു കുത്തി നോവിക്കുന്നത്? "

കാര്യങ്ങളുടെ ഒരു വൈബ് (കിടക്കട്ടെ ഈ വാക്ക്) അവളുടെ സംസാരത്തിൽ നിന്നും ജോൺ പണ്ടേ മനസിലാക്കിയതാണ്.

മനു: "നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല."

ജോൺ : "കാര്യങ്ങൾ എന്റെ കൈവിട്ട്പോയി... ആദ്യം ഒരാൾക്ക്  എന്നെ കേൾക്കാൻ മനസുണ്ടാവേണ്ടേ?..അല്ലാതെ എന്റെ നാട്ടിലെ അന്ത്രോസ് വല്യപ്പൻ പറയണപ്പോലെ ബലാൽസംഗം ചെയ്യാൻ പറ്റില്ലല്ലോ.. അത് മാത്രമല്ല ആന്ധ്രാപ്രദേശിൽ ഇരുന്നു മധ്യപ്രദേശിലെ പെണ്ണിനെ ബാല-സംഗം ചെയ്യാൻ പറ്റില്ലല്ലോ  " പരിപൂർണ നിസ്സംഗതയോടെ ജോൺ മറുപടി പറഞ്ഞു.

മനു :"അതാരാ അന്ത്രോസ് വല്യപ്പൻ..."

ജോൺ : "അന്ത്രോസ് എന്റെ ആരുമല്ല....എന്റെ പഴയ ഗ്രൗണ്ട് കമ്പനിയാണ് ....ബലാൽസംഗമാണ് ശരിയെന്ന് സ്ഥാപിക്കാൻ പൂവൻകോഴികൾ പിടക്കോഴികളുടെ പിന്നാലെ ഓടുന്നത് നോക്കി നില്ക്കാൻ ഉപദേശിക്കുന്ന കക്ഷിയാണ്.... "

മനു: "എന്തായാലും ഒരു ഗ്രൗണ്ട് ലെവൽ ഉണ്ട്... അത് ശരിയാണ് പിടക്കോഴികൾ ഓടി വരില്ല"

ജോൺ: “മുൻവിധി വേണ്ട; എല്ലാ ഏപ്രിൽ 1 തിയതിയും നീ ഈ കഥ പറയുന്നുണ്ടല്ലോ?”

മനു: “അതാണ് അതിനു പറ്റിയ ദിവസംആ ദിവസമാണ് മറ്റവൻ മറ്റേ പണി ചെയ്തത്.”

മനു പൊട്ടിച്ചിരിച്ചു. 

No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...