ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോളർ ജോപോളിനെ കാണുന്നത് ഏതാണ്ട് ഇരുപത് വർഷം മുമ്പ്. അങ്ങനെ ഒരാളെ നേരിട്ട് കണ്ടാൽ ഞാൻ ചോദിക്കുന്ന ചോദ്യം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു. സംഭാഷണം തുടങ്ങുന്നതിനായി അദ്ദേഹം സന്തോഷ് ട്രോഫി ഫുട്ബോളിൽ മൈതാനത്തിന്റെ ഇടത് ഭാഗത്ത് നിന്നും ഒറിസ്സക്കെതിരെ നേടിയ ലോങ്ങ് റേഞ്ച് ഗോളിനെ കുറിച്ച് ഓർമ്മിപ്പിച്ചു. അതോടെ അദ്ദേഹവുമായി സംസാരിക്കാനുള്ള ഒരു ബന്ധമായി. പിന്നെ ചോദ്യമെറിഞ്ഞു . "ജോപോളേട്ട ..എന്താണ് ഇന്ത്യ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാത്തത്...അല്ലെങ്കിൽ അത് എപ്പോൾ സംഭവിക്കും..."
ജോപോളിന്റെ ഉത്തരം വളരെ പെട്ടന്നായിരുന്നു. "മാതാപിതാക്കൾ കുട്ടികളെ പന്ത് കളിക്കാൻ വിടില്ല. അത് ആദ്യ പ്രശ്നം.....പിന്നെ പുതിയതായി വരുന്ന ചില നല്ല പിള്ളേർ ..,,,ചിലർ മരുന്ന് പരിപാടി തുടങ്ങുന്നു...ഇങ്ങനെ പോയാൽ ശരിയാവില്ല....നല്ല അച്ചടക്കം വേണം....ബാക്കി എല്ലാവരും എൻജി നീരാവാൻ നടക്കല്ലേ?"
അദ്ദേഹം തുടർന്നു .."വേറെയും പ്രശ്നങ്ങൾ ഉണ്ട്....നല്ല മൈതാനങ്ങൾ ഇല്ല..."
അദ്ദേഹം സംസാരിക്കുന്നത് ഞാൻ കേട്ടുകൊണ്ടിരുന്നു. അങ്ങനെ നാട്ടിലെ മൂന്ന് ഇന്റർനാഷണൽ ഫുട്ബോൾ താരങ്ങൾക്കും (പാപ്പച്ചൻ, വിജയൻ, അഞ്ചേരി) കൈകൊടുത്തുവെന്ന് സ്വയം അഭിമാനംകൊണ്ട്, പുതിയ ഭാഷയിൽ ആ ഫാൻബോയ് കൂടിക്കാഴ്ച്ച അവസാനിച്ചു.
No comments:
Post a Comment