Thursday, July 21, 2022

തൃശൂർ എഞ്ചിനീയറിംഗ് കോളേജ് ഓർമ്മക്കുറിപ്പ് - Part 2

കോളേജ് റാഗിംഗ്. അല്ല, ഐസ് ബ്രേക്കിങ്. എല്ലാം ഞാൻ ഓർക്കുന്നില്ല. എങ്കിലും ചില കുസൃതികൾ ഓർക്കുന്നു.

കടപ്പാട് :സീനിയേഴ്സ് (പേര് അനുവാദം തന്നാൽ എഴുതാം)

കുട്ടിയുടെ പേരെന്താണ്?

കുട്ടി : അനു കൃഷ്ണ

ഞാൻ : കൃഷ്ണ അച്ഛന്റെ പേരാണോ?

കുട്ടി  : അതെ.

ഞാൻ : അമ്മയുടെ പേര് രാധ എന്നാണോ?

കുട്ടി ചിരിച്ചു," അല്ല, ദേവിക. "

ഞാൻ : അച്ഛൻ തൃശൂർ തന്നെയാണോ ജോലി? എവിടെയാ?

കുട്ടി : എലെക്ട്രിസിറ്റി ബോർഡിൽ.

 ഞാൻ തലയിൽ കൈ വെച്ചിരുന്നു അത്ഭുതം അഭിനയിച്ചു.

 കുട്ടി : എന്താ ഇങ്ങനെ ഇരിക്കുന്നത്?

 ഞാൻ : എന്റെ അച്ഛന്റ്റെ പേര് കൃഷ്ണ എന്ന് തന്നെയാണ്. എന്റെ അമ്മയുടെ പേര് ദേവിക എന്നല്ല, ദേവി എന്നാണ് ഒരു ചെറിയ വ്യത്യാസമേ ഉള്ളു , ദേവി ദേവിക , എന്റെ അച്ഛനും എലെക്ട്രിസിറ്റിയിലാണ് അതുകൊണ്ടാണ് ഞാൻ തലയിൽ കൈ വെച്ചത്.

 കുട്ടി : സത്യമാണോ?

 ഞാൻ :  യെസ് പിന്നെ, ഒരു കാര്യം... ഞാൻ കുട്ടിയെ കല്യാണം കഴിക്കട്ടെ.?

  കുട്ടി പെട്ടന്ന് കരച്ചിൽ തുടങ്ങി.

 ഉടനെ ഞാൻ പ്ലേറ്റ് മറിച്ചു. സോറി.. സോറി.. വേണ്ട കല്യാണം കഴിക്കേണ്ട. എല്ലാം മറന്നേക്കൂ. ഞാൻ വെറുതെ പറഞ്ഞതാണ്. പ്ലീസ് ഒന്ന് കരച്ചിൽ നിർത്തു

 കുട്ടി പതുക്കെ കരച്ചിൽ നിർത്തി.

 എനിക്ക് സമാധാനമായി. കുട്ടി പേടിക്കേണ്ട കുട്ടിയെ ഞാൻ ഒരിക്കലും കല്യാണം കഴിക്കില്ല. ഇനി ഞാൻ ഈ വഴിക്ക് വരില്ല എന്റെ അമ്മോ!!

***

അവിടെ നിന്നും കുറച്ചു ദൂരെ ഇരിക്കുന്ന പെൺകുട്ടിയുടെ അടുത്തേക്ക്

 പേരെന്താണ്

കുട്ടി : ദീപ ജോസഫ്

ഞാൻ : കൊള്ളാലോ

കുട്ടി : എന്താ..

ഞാൻ : എന്റെ പേര് റോയ് ജോസഫ് എന്നാണ്

കുട്ടി : ഓ

ഞാൻ : അമ്മയുടെ പേര് ?

കുട്ടി : മറിയം

ഞാൻ : ഇത് മാറിമായമാണല്ലോ

കുട്ടി : എന്തെ?

ഞാൻ : എന്റെ അമ്മേയുടെ പേരും മറിയം എന്നാണ്.

കുട്ടി : ശരിക്കും?

ഞാൻ : അതെ കുട്ടിയുടെ അച്ഛൻ എവിടെയാണ് ജോലി?

കുട്ടി : ഇറിഗേഷൻ

ഞാൻ : വെരി ഗുഡ്. ഇത് വല്ലാത്ത സാമ്യം തന്നെ... എന്റെ അച്ഛനും ഇറിഗേഷനിലാണ് ജോലിസെയിം പിച്ച്... ഞാൻ കുട്ടിയെ കല്യാണം കഴിക്കട്ടെ

കുട്ടി : ചേട്ടൻ എന്താ ഈ പറയണത്

ഞാൻ : വേണ്ടെങ്കിൽ വേണ്ട ഞാൻ ചോദിച്ചുവെന്നേയുള്ളു

അവളുടെ മുന്നിൽ വെച്ച്  അവിടെ  കൂടെ നിന്നിരുന്ന ബാച്ച് മേറ്റ് ടെസ്മിഖാൻ വക തമാശ.

ടെസ്മികൻ:  നീ നേരെത്തെ പറഞ്ഞത് നിന്റെ അച്ഛന് എലെക്ട്രിസിറ്റിയിൽ ജോലിയെന്നല്ലേ.. ഇപ്പോൾ ഇറിഗേഷ്യൻ എന്ന് എന്തിനാ മാറ്റി പറഞ്ഞത് അത് അവൾക്ക് ഇഷ്ടപ്പെട്ടില്ല.. അതാണ് നിന്നെ ഇഷ്ടപ്പെടാത്തത്.

ഞാൻ : എലെക്ട്രിസിറ്റിയിലായിരുന്നു പിന്നെ ഇറിഗേഷനിലേക്ക് മാറിയതാണ്കുട്ടി ഇതൊന്നും കേട്ട് പേടിക്കേണ്ട

അടുത്ത പെൺകുട്ടിയുടെ അടുത്തേക്ക്..

ടെസ്മികൻ : ഇനി നിന്റെ കല്യാണ നമ്പർ വേണ്ട ഒന്ന് മാറ്റി പിടിക്ക് നിനക്കും അവർക്കും ബോറടിക്കില്ല...

പക്ഷേ.. കേട്ട് നിൽക്കുന്ന എനിക്ക് ബോറടിക്കും.അതോടെ ആ റാഗിംഗ് നിർത്തി. റാഗിംഗ് അല്ല, ഐസ് ബ്രേക്കിംഗ് നിർത്തി വെച്ച് മറ്റുവിധ പരിപാടികളിലേക്ക് ശൈലി മാറി. ബോറാണോ ?


No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...