Thursday, July 21, 2022

എനിക്ക് മണമില്ല നിങ്ങൾക്കോ

മഞ്ചെസ്റ്റെറിലെ  യാത്രക്കിടയിൽ.

"പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്...

നിങ്ങളുടെ കാർ നാറുന്നു. ഇടയ്ക്ക് ഒന്ന് കഴുകിക്കൂടെ?"

ഞാൻ ചിരിച്ചു. "എനിക്ക് ഒരു നാറ്റവും കിട്ടുന്നില്ല."

"നിങ്ങളുടെ മൂക്കിന് എന്തെങ്കിലും പ്രശ്നം ഉണ്ടാകും." ടാസ് മറുപടി പറഞ്ഞു.

"സത്യമാണോ?...ഹ്മ്മ് നമ്മുടെയൊക്ക ടോളറൻസ് ലെവൽ എന്തായാലും വ്യത്യസം ഉണ്ടാകും."

"എന്തെങ്കിലും ഫ്രഷ്നെർ ഉപയോഗിക്കു.."

ടാസ്  ജനൽ തുറന്നു വീണ്ടും അടച്ചു.

"ഞാൻ ഈ ഒന്നോ രണ്ടോ ആഴ്ചക്ക് മാത്രം ഇവിടെ വരുന്നതുകൊണ്ട് ...യു നോ വാട്ട് ഐ മീൻ..."

"കാർ എല്ലാ ദിവസവും കഴുകണം." ടാസിന്റെ കല്പന.

"ശരി ശരി." ഞാൻ തലയാട്ടി.

No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...