"കോളനിയിൽ ഒരു വീട്ടിൽ വെള്ളം വരുന്നു." അത് പറഞ്ഞതും പപ്പാ ചിരി തുടങ്ങി. 30 വർഷം മുമ്പാണ്. ഞാൻ ചോദിച്ചു..
"അതിന് ആശ്വസിക്കുകയല്ലേ വേണ്ടത്...."
"അയിന് എവിടെ വെള്ളം വരണത്..?"
"എവിടാ?"
"കുരിശു രൂപത്തിന്റെ കണ്ണിൽ നിന്ന്..."
ഞാൻ പോയി നോക്കി...
"പപ്പായല്ലാതെ ഈ പണിക്ക് പുവ്വോ..?"
"ഹേയ് അങ്ങനെയല്ല.. നൂറു കണക്കിന് ആൾക്കാർ വെള്ളം കാണാൻ പോകുമ്പോ... ഈ നാട്ടിലായിട്ട് ന്താ ന്ന് അറിയേണ്ടെ?"
ന്നട്ട് അറിഞ്ഞോ
ഹ്മം
എന്താ വിഷയം?
"വിഷയം വെള്ളം തന്നെയാണ്.. ഇടയ്ക്ക് രൂപത്തിന്റെ കണ്ണിൽ ചോരയുമുണ്ട്"
ഓ.. അത്ര വരെയായി...
പക്ഷേ.. നന്നായി പ്രാർത്ഥിച്ചാലേ കാണു.. അതാണ് അവിടെയുള്ള സ്ത്രീകൾ പറഞ്ഞത്...
എന്തായാലും അവിടെ കുറച്ചു പൈസ പിരിഞ്ഞു കിട്ടി. പപ്പാ അവസാനിപ്പിച്ചു...
കഥ കഴിഞ്ഞു.
No comments:
Post a Comment