ടീച്ചർ ശാലിനി: പഠിക്കാത്ത
കുട്ടികൾക്ക് ടീച്ചർമാരോട് സ്നേഹം കൂടുതലാണ്. എനിക്കവരെയാണ് കൂടുതൽ ഇഷ്ടം.
രാജീവ് : അതെന്താ അങ്ങനെ
പറയുന്നത്?
ടീച്ചർ : ഞാൻ ആദ്യം
പഠിപ്പിക്കാൻ പോയ ദിവസം എനിക്കിപ്പോഴും ഓർമ്മയുണ്ട്.
രാജീവ് : ശരി.
ടീച്ചർ: അവളുടെ ഇരുപ്പു
കണ്ടാൽ ലോകത്തെ സകല വിവരവും അറിയാമെന്നാണ്.
രാജീവ് : നീ കാര്യം
പറയൂ... ആരാണ്?
ടീച്ചർ: ഡോക്ടർ ചെറിയാന്റെ
മകൾ. എല്ലാം ആദ്യമേ പഠിച്ചു വന്നിരിക്കുകയാണ്.
രാജീവ്: നീ ഹിസ്റ്ററിയല്ലേ
പഠിപ്പിക്കുന്നത്. അത്ര പ്രശ്നം വരേണ്ട കാര്യമില്ലല്ലോ. നടന്നത് നടന്ന പോലെ പറഞ്ഞാൽ
പോരെ
ടീച്ചർ: മനുഷ്യരല്ലേ
, നാക്ക് പിഴയൊക്കെ സംഭവിക്കില്ലേ?
രാജീവ് : നീ കാര്യം
പറയൂ.
ടീച്ചർ: പത്താം ക്ലാസിലെ
ആദ്യ ദിവസം. ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയാണവൾ. ഏത് നേരവും തലകുമ്പിട്ടിരിക്കും.
എന്റെ മുഖത്തു നോക്കില്ല.
രാജീവ് : അത്കൊണ്ട്...
ടീച്ചർ: അതുകൊണ്ടൊന്നുമില്ല;
എനിക്ക് എവിടെയെങ്കിലും തെറ്റിയാൽ അവൾ തലയുയർത്തി എന്നെയൊന്ന് നോക്കും. അവൾ ആകെ മൂന്ന്
തവണയേ തലയുർത്തി നോക്കിയുള്ളൂ…
രാജീവ് : ഹ ഹ ഹ
...അവൾ മിടുക്കിയാണല്ലോ? പിന്നെ…
ടീച്ചർ : അപ്പോൾ ഞാൻ
ഒന്ന് കൂടി ആലോചിച്ച്, പുസ്തകം നോക്കി പിറ്റേ ദിവസമോ, ക്ലാസിന്റെ അവസാനമോ തിരുത്തി
പറയും.
രാജീവ് : നല്ല കാര്യമല്ലേ.
മൂന്ന് തെറ്റ് ... നിനക്ക് 97% മാർക്ക് കുട്ടി
തന്നില്ലേ. അത് വളരെ നല്ല
കാര്യമാണ്.
ടീച്ചർ: ഇവർക്കൊന്നും
ഞങ്ങളുടെ ആവശ്യമില്ല രാജീവ്. അവരുടെ വിചാരം....
രാജീവ് : എന്തൊക്കെയാണ്
നീ പറയുന്നത് ?
ടീച്ചർ: എനിക്ക് പഠിക്കാത്ത
കുട്ടികളെയാണ് കൂടുതൽ ഇഷ്ടം. അവര് ക്ലാസിൽ കുറച്ചു പ്രശ്നം ഉണ്ടാക്കിയാലും പിന്നെ കണ്ടാൽ
അവർക്കാണ് കൂടുതൽ സ്നേഹം. ഇവരൊക്കെ വല്യ ബുദ്ധിമതികളല്ലേ...
രാജീവ് : അപ്പൊ അതാണ്
കാര്യം... അങ്ങനെയൊക്കെ ചിന്തിക്കണോ? അവൾ തല താഴ്ത്തി ഇരുന്നതിന് കാരണമുണ്ട്.
അവൾ ശ്രദ്ധ പോകാതിരിക്കാൻ ചെവി കൂർപ്പിച്ചു പിടിച്ചു കൃത്യമായി ശ്രദ്ധിച്ചു ഇരിക്കുന്നതാണ്.
ടീച്ചർ : അതൊന്നുമല്ല…
No comments:
Post a Comment