ടീച്ചർ ശാലിനി: അവൻ മിടുക്കനാണ്.
ബുദ്ധിമാനെന്ന ഭാവമില്ല
രാജീവ് : ആരുടെ കാര്യമാണ്
പറയുന്നത് ?
ടീച്ചർ : കാര്യം ആദ്യ
റാങ്കൊന്നും ഇല്ലെങ്കിലും അവൻ ശ്രദ്ധിച്ചിരിക്കും. മുഖത്തു നിന്ന് കണ്ണെടുക്കില്ല.
കൃത്യമായി മുഖം തന്ന് നമ്മൾ പറയുന്നത് മനസിലാകുന്നുണ്ടെന്ന് ഉറപ്പു വരുത്തും.
രാജീവ് : ആരാണ് ആ മിടുക്കൻ
ടീച്ചർ : അതും ഒരു
ഡോക്ടറുടെ മകനാണല്ലോ ... ഡോക്ടർ റാം
രാജീവ് : അവനെ എനിക്ക്
നല്ല പോലെ അറിയാം. പലപ്പോഴും നിന്റെ ക്‌ളാസ്
ശ്രദ്ധിക്കാൻ ബുദ്ധിമുട്ടാണെന്ന് അവൻ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.
ടീച്ചർ : എന്നിട്ട്
രാജീവ് എന്നോട് പറഞ്ഞിട്ടില്ലല്ലോ.
രാജീവ് : അവൻ പറഞ്ഞത്
ടീച്ചറുടെ കുഴപ്പമാണെന്നല്ല. അതുകൊണ്ടാണ് പറയാതിരുന്നത്. അവന്റെ കണ്ണിൽ എന്തെങ്കിലും
കാഴ്ചകൾ വരികയും, ചിന്തകൾ അതിന്റെ പിന്നാലെ ഭാവനാലോകത്ത് എത്തിക്കുന്നുവെന്നാണ്.
ടീച്ചർ : ഇത്രയും കേട്ടിട്ട്
നിങ്ങൾ അവനെ ഉപദേശിച്ചില്ലേ ..
രാജീവ് : അവിടെയും
ഇവിടെയും നോക്കാതെ തല താഴ്ത്തിയിരുന്ന് ക്‌ളാസ്
ശ്രദ്ധിക്കാൻ ഞാൻ ചിലപ്പോൾ പറഞ്ഞിട്ടുണ്ടാകാം. ഞാൻ കൃത്യമായി ഓർക്കുന്നില്ല.
ടീച്ചർ : അവൻ ആള് കൊള്ളാമല്ലോ...അവന്റെ
കണ്ണുകൾ കണ്ടാൽ ശ്രദ്ധിക്കുന്നില്ലെന്ന് ഒരിക്കലും പറയില്ല.
രാജീവ് : അത് ശരിയാണ്,
കണ്ണുകളിൽ അവന്റെ ഭാവനയുടെ തിളക്കമാണ്.
അത് കഴിഞ്ഞു അവന്റെ ശ്രദ്ധ ക്ലാസിൽ തിരിച്ചെത്തുമ്പോൾ , നീ ഒരുപാട് ദൂരം പോയി
കഴിഞ്ഞിരിക്കും
ടീച്ചർ : കണ്ണിലെ തിളക്കം,
തലയാട്ടൽ ഇതൊക്കെ കണ്ടാൽ ശ്രദ്ധിക്കുകയാണെന്നേ
തോന്നൂ
രാജീവ് : ടീച്ചർക്ക് വിഷമം വരാതിരിക്കാൻ കണ്ണുകൾകൊണ്ട്
ശരിയെന്ന് പറഞ്ഞതായിരിക്കും
ടീച്ചർ : ഇങ്ങനെയായാൽ
എങ്ങനെ ശരിയാകും
രാജീവ് : ഓരോ അഞ്ച്
മിനിറ്റിലും അവരുടെ ശ്രദ്ധയെ പിടിച്ചു വലിക്കണം.... അതിനു പല മാർഗങ്ങളും ഉപയോഗിക്കാം...
കുട്ടികൾ
പല തരം. മനുഷ്യരുടെ ബുദ്ധി പ്രവർത്തിക്കുന്നതിൽ ചില വ്യത്യാസങ്ങൾ ഉണ്ടല്ലോ. ചിലരിൽ
കണ്ണുകൾ കേൾവിയെ മറികടക്കും. ചിലരിൽ കേൾവികൾ കാഴ്ചയെ മറികടക്കും. ചിലരിൽ സ്പര്ശനം മറ്റു
രണ്ടിനെയും തോൽപ്പിക്കും.
No comments:
Post a Comment