സുന്ദരിയായ നിന്നെ അവർ തെറ്റിദ്ധരിച്ചതാണ്.
കൂടെ നിന്നപ്പോൾ നിന്നെ മതം ഉപയോഗിച്ച് പരാജയപ്പെടുത്താൻ കഴിയുമോയെന്ന് ശ്രമിച്ചു നോക്കി.
പിന്നെ രാഷ്ട്രീയം. നീ വെറും പെണ്ണാണെന്ന് അവർ കരുതി. നീ വിഷമാണെന്ന് പറഞ്ഞവർ എന്താകുന്നു? നീ വെള്ളമാണെന്ന് അവർ തിരിച്ചറിഞ്ഞില്ല.
അവർ കണ്ടത് അവരെ തന്നെയെന്ന് അവർ അറിഞ്ഞില്ലല്ലോ. അഥവാ അറിഞ്ഞാലും അറിഞ്ഞില്ലെന്ന്
ഭാവിച്ചു. അത് നിന്റെ കുറ്റമല്ലല്ലോ. അതിർത്തികൾ നോക്കാതെ കൊറോണ രോഗം ഒഴുകുന്നത് നീ കാണുന്നില്ലേ. വെള്ളവും അങ്ങനെ ഒഴുകും. അതിർത്തികൾ
ഇല്ലാതെ. ഒഴുക്കിനിടയിൽ ഇടയ്ക്ക് നീരാവിയായി ആകാശത്തേക്കും പിന്നെ മഴയായി ഭൂമിയിലേക്കും
സ്ഥലകാല വ്യതാസമില്ലാതെ തുടരുന്ന പ്രപഞ്ച സത്യമായി നീ തുടരും. അവസാനമില്ലാത്ത തുടർച്ച.
അനന്തം.
ഞാൻ പറഞ്ഞത് തിരിച്ചെടുത്തു. ഞാൻ തോറ്റു
കഴിഞ്ഞു. നിന്റെ പ്രണയത്തിനു മീതെ ഒന്നുമില്ല. കാരണം നീയാകുന്നു പ്രണയം. ശുദ്ധ ജലം.
ശുദ്ധ വായു. വിഷം കലർന്ന വെള്ളവും വായുവും എന്താണെന്ന് മനസിലാക്കാൻ ഒരു കൊറോണ വേണ്ടിവന്നെന്ന് എല്ലാവരും വാഴ്ത്തി പാടുന്നു. ചിലർ പറയുന്നു ദൂരെ
നിന്ന് നോക്കി ഹിമാലയം കണ്ടെന്ന്. അങ്ങനെ നോക്കുമ്പോൾ കൊറോണ ശുദ്ധമാണ്. ശുദ്ധനാണ്.
വെറും
ശുദ്ധൻ. പലരും പറയുന്നു രൂപം മനസിലായിട്ടില്ലെന്ന്. അത് കൊണ്ട് മരുന്ന് കണ്ടുപിടിക്കാൻ
ബുദ്ധിമുട്ടാണത്രെ. അവൻ അരൂപിയാണെന്ന് വിശ്വാസികൾ പറയുന്നു. വീര്യം കുറഞ്ഞ കൊറോണ ബിയർ
ഒരു ഗ്ലാസ്സിലെടുത്താൽ വെള്ളം പോലെ ശുദ്ധമായ പാനീയമായി എല്ലാ രാജ്യക്കാർക്കും വിവിധ വിശ്വാസികൾക്കും ഒരുപോലെ രുചിക്കാം. അവിടെ മതത്തിനും
രാഷ്ട്രീയത്തിനും പ്രസക്തിയില്ലല്ലോ. ശരിയായ ദാഹത്തിനും ശരിയായ വിശപ്പിനും മരുന്നില്ലോ. 20 വർഷം മുമ്പ്, ഒരിക്കൽ ഞാനും കൊറോണ ബിയർ കഴിച്ചിരുന്നു.
ഒന്നല്ല
രണ്ടു കുപ്പി കൊറോണ. നല്ല സുഖമാണ് ആ കൊറോണ. ഇറങ്ങുമ്പോൾ ചെറിയ ഒരു കുളിർ. ആരുടെയോ മുഖത്തേക്ക്
ഞാൻ നോക്കി. അവന്റെ കണ്ണിൽ നിന്നും ചെറിയ ചുടു കണ്ണീർ. പക്ഷേ, നീ ഒരു കോറോണയല്ല. നൂറായിരം
കോറോണയാണ്. വെള്ളം വീഞ്ഞാക്കി ജനത്തിനെ സന്തോഷിപ്പിച്ച
യേശുവിനെ ഓർക്കാതെ വയ്യല്ലോ. അവർ വീഞ്ഞിന് വേണ്ടി ഇപ്പോഴും കാത്തു നിൽക്കുന്നു. ഓൺലൈൻ ആയി വീഞ്ഞ് ലഭിക്കുമ്പോൾ വെയിലേറ്റ്
വരി നിൽക്കുന്ന പഴയ സുഖം ഉണ്ടാകില്ല. ഇതും ഒരു സുഖം. അത് മറ്റൊരു സുഖം. അവരോട്
ആവേശത്തോടെ പറയൂ, ഞാൻ ഒരു നീരാവിയായോ നീരുവീഴ്ചയായോ
ഇവിടെയൊക്കെ തന്നെ കാണും. ഒരു ചെറിയ പന്തിന്റെ വലുപ്പത്തിൽ ഭൂമി കോറോണയുടെ കയ്യിൽ കിടന്നു
തിരിയുന്നു. ഭൂമിയിൽ കോറോണയും ഉരുണ്ടു കളിക്കുന്നു. രാജ്യാതിർത്തികൾക്ക് എന്ത് പ്രസക്തി.
ഒരു വര. വെറും വര. നിനക്കും എനിക്കും മനസിലാകാത്ത വര. ഏതോ രാജ്യത്തു നിന്ന് അടിച്ചതാണെന്ന്
ജനങ്ങൾ തർക്കിക്കുന്നു. അതിലെന്ത് പ്രസക്തി? എല്ലാവരും ഉരുണ്ടു കളിക്കുന്നു. എല്ലാവരും
കൈകൾ കഴുകുന്നു. ആർക്കും കൃത്യമായ ഉത്തരങ്ങളോ, എന്തിന് ചോദ്യങ്ങൾ പോലുമില്ല. ഇനി നാളെ.
No comments:
Post a Comment