നല്ല കുട്ടിയായാൽ (നല്ല കുട്ടിയെന്ന ചിത്രം)
ചില നഷ്ടങ്ങൾ അനുഭവിക്കേണ്ട വരും. അതിലൊന്നാണ് ഒരിക്കലും സിനിമ കാണാൻ കയറാതെ പോയ വിയ്യൂരിലെ
ലജ്ജ തീയറ്റർ. സെയിന്റ് തോമസിൽ പഠിക്കുമ്പോൾ നഗരത്തിലെ ലജ്ജ തീയറ്റർ ഒഴികെ എല്ലാ തീയറ്ററും
സന്ദർശിച്ചിരുന്നു. ചില കൂട്ടുകാർ ലജ്ജയിൽ പോകുന്നതിനെ ശക്തമായി വിലക്കിയിരുന്നു.
അമ്പരാജു എന്നും പറഞ്ഞുകൊണ്ടിരിക്കും,
"അവിടെ നിന്നെ പോലെയുള്ള നല്ല കുട്ടികൾക്ക് പോയാൽ..."
“എന്ത് കുഴപ്പം? നിനക്ക് പോകാമെങ്കിൽ
എനിക്കും പോകാം....” ഞാൻ ഇടയ്ക്ക് മറുപടി പറയും.
"മുകളിൽ നിന്ന് മെഴുക്-തിരി മെഴുക്
തലയിൽ വീഴും." അവൻ എന്നെ പിന്തിരിപ്പിച്ചു. "ബാൽക്കണിയിൽ ഇരിക്കാമല്ലോ...ഒന്നും
വീഴില്ല..." "ബാൽക്കണിയായാലും... അവിടെ വഴുക്കി വീഴും....നിനക്കൊന്നും ഈ
വക കാര്യങ്ങൾ മനസിലാകില്ലേ..?" രാജുവിന് സ്വയം വലിയ ആളാണെന്നാണ് ഭാവം. അന്ന് ലജ്ജ
തീയറ്ററിൽ സിനിമ കാണാൻ കയറിയവർക്ക് ഹിമാലയം
കയറിയ പവർ ഉണ്ട്. അവരാണ് ഏറ്റവും മുന്തിയ അറിവുള്ളവർ എന്നാണ് ഭാവം.
അവൻ കൂടെയുള്ളവരോട് പറഞ്ഞു കളിയാക്കും...
"ഡാ.... ഈ ചെക്കന് വല്ല സിഡി സങ്കടിപ്പിച്ച് കൊടുക്ക് ...ആദ്യം കാര്യങ്ങൾ പഠിക്കട്ടെ..."
20-വർഷം കഴിഞ്ഞിരിക്കുന്നു. ഏതായാലും
വർഷങ്ങൾക്ക് ശേഷം ആ തീയേറ്ററിൽ ഞാൻ ഒരു ചിരി പടം കാണാൻ കയറി രണ്ട് മണിക്കൂർ ചിരിച്ചു.
പക്ഷെ തീയറ്റർ പേര് ലജ്ജ എന്നത് പൂജയായി മാറിയിരുന്നു.
No comments:
Post a Comment