ലഘു നാടകം
[അന്താരാഷ്ട്ര നാടകോത്സവം പ്രമാണിച്ച് ഒരു ന്യു ജനറേഷൻ ലഘു കോമഡി നാടകം ]
രചന: ലിയോൺസ്
(നോവലിസ്റ്റ് - ദൈവകണികകൾ, മീൻകാരനും ലോലിതയും)
ടാഗോർ: നമ്മൾ വിനയത്തിൽ ജീവിക്കുമ്പോഴാണ് വലിയവരായി
മാറുന്നത്.
ഇന്നൊച്ചൻ : എന്നിട്ട് വലിയ ഒരാൾക്കും വിനയം ഇല്ലല്ലോ, മാഷേ?.. അല്ലാ ഞാൻ പറഞ്ഞൂന്നേള്ളൂ
ടാഗോർ: പറഞ്ഞത് മനസിലായില്ലല്ലോ...
ഇന്നൊച്ചൻ : ഗീതാഞ്ജലി മുഴുവൻ എഴുതിയ ആൾക്ക് ഞാൻ
ഈ പറഞ്ഞത് മനസിലായില്ലാലേ…
ഇന്നൊച്ചൻ : ഒരു ഉദാഹരണം പറയാൻ പറ്റോ?
ടാഗോർ: യേശു
ഇന്നൊച്ചൻ: ജീവിച്ചിരിക്കണ വല്ലോരുടെയും പേര് പറയ് ടാഗോരെ
ടാഗോർ : ബ ബ
റോജർ നാഷ് ബാൾഡ്വിൻ : (US Humanist) ചെറിയ പ്രവർത്തികളാണ്
ഗംഭീര ചിന്തകളേക്കാൾ നല്ലത്.
എഡ്വേർഡ് ഹിഷ് : കവിത ഒരു വെളിപാടാണ്.
ഇന്നൊച്ചൻ : 30 വർഷം കഷ്ടപ്പെട്ട് വിനയത്തോടെ വയലിൽ പണി എടുക്കുന്ന വ്യക്തി, പണ്ടാരമടങ്ങി ചത്തുപോകുന്നു....താൻ കവിതയും നാടകവും എഴുതി വലിയ ആളായി സുഖിച്ചു നടക്കുന്നു...ഒന്ന് പോ മാഷേ.
വോൾട്ടയർ : ഒരാളെ വിലയിരുത്തേണ്ടത് ഉത്തരങ്ങളിൽ
നിന്നല്ല അയാളുടെ ചോദ്യങ്ങളിൽ നിന്നാണ്.
ഇന്നൊച്ചൻ : അപ്പൊ എന്റെ ടാഗോറെ വിട് വിട് ..വണ്ടി വിട്…
ഹെൻറി ഓസ്റ്റിൻ ഇംഗ്ലീഷ് കവി : കാലം പോകുന്നുവെന്ന് നമ്മൾ പറയും, പക്ഷെ പോകുന്നത് നമ്മളാണ്….കാലമെവിടെ തന്നെയുണ്ട്
അഗസ്റ്റ് സ്റ്റിൻബെർഗ് [സ്വീഡിഷ് നോവലിസ്റ്റ്]: ഞാൻ സ്വപ്നം കാണുന്നു, അതിനാൽ ജീവിക്കുന്നു.
നസിം ഹിക് മത്ത് [ടർക്കി കവി ] : മരിക്കില്ല
എന്നപോലെ ജീവിക്കുക എവിടെയായാലും
ഇന്നൊച്ചൻ : വേറെ ഒരു മഹാൻ പറഞ്ഞത് നിങ്ങൾക്ക് ഇനി ഒരു ദിവസമേ ഉള്ളുവെങ്കിൽ നിങ്ങൾ എന്തൊക്ക ചെയ്യും അതുപോലെ ജീവിക്കുക എന്നാണല്ലോ….അതൊക്കെ പോട്ടെ, ക്യാഷ് വല്ലതും കിട്ടുണ്ട്ടാ നിനക്ക് ?
ജാക്ക് ലണ്ടൻ [അമേരിക്കൻ നോവലിസ്റ്റ്]: പ്രോത്സാഹനത്തിനായി കാത്ത് നിൽക്കരുത് അത് തേടിപോകുക
സ്വാമി വിവേകാന്ദൻ: സ്വയം ദുർബലനെന്ന് സാക്ഷ്യപ്പെടുത്തുന്നതാണ്
ഏറ്റവും വലിയ പാപം.
സ്റ്റീവ് ഗുഡിയിർ: നമ്മൾ ചിന്തിക്കുന്നതിനേക്കാൾ
സ്ട്രോങാണ്
ഇന്നൊച്ചൻ : എന്നാൽ ഞാൻ ഒരു സത്യം പറയട്ടെ … ഞാൻ ഭയങ്കര
സ്ട്രോങ്ങാ
ഓഷോ : ശക്തിമാനെന്ന് സ്വയം കരുതേണ്ട, നിങ്ങളുടെ ആ അഹങ്കാരം ശമിപ്പിച്ചാലേ നിങ്ങൾ ആരാണെന്നു നിങ്ങൾക്ക് മനസ്സിലാവൂ
ഇന്നൊച്ചൻ : എന്നാൽ ഞാൻ ഒരു സത്യം പറയാം …ഞാൻ ഭയങ്കര വീക്കാണ്
എബ്രഹാം ലിങ്കൺ: ഭാവി പ്രവചിക്കാൻ ഏറ്റവും നല്ലത് സ്വയം നിർമ്മിക്കലാണ്
ഇന്നൊച്ചൻ : അത് തന്നെയല്ലേ ഞാൻ ടാഗോറിനോട് പറഞ്ഞത്..... 30 വർഷം വിനയത്തോടെ ഒരാൾ വയലിൽ പണി എടുത്തിട്ട് ഒരു കാര്യവുമില്ല….അയാൾ പണി എടുക്കും, വല്ലോരും തിന്നും....
ജെ.ആർ.ആർ ടോൾകീൻ : [ഇംഗ്ലീഷ് എഴുത്തുകാരൻ]- അലഞ്ഞു
നടക്കുന്നവരെല്ലാം നഷ്ടപ്പെട്ടവരല്ല.
ഇന്നൊച്ചൻ : പിന്നേ… നല്ല സുഖാണല്ലോ..അലഞ്ഞു നടക്കാൻ
ഏപിജെ അബ്ദുൽ കലാം: അവസാനത്തെ ബെഞ്ചിലാണ് ഏറ്റവും നല്ല...
ഇന്നൊച്ചൻ : ബാക്കി പറയേണ്ട എനിക്ക് മനസിലായി
..ഞാൻ ബാക്ക് ബഞ്ചിലായിരുന്നു
നാടകം കഴിഞ്ഞു
[പറമ്പിലെ പണികൾ കഴിഞ്ഞ് വായനക്ക് സമയമുണ്ടെങ്കിൽ എന്റെ നോവലുകൾ ഗ്രീൻബുക്സിൽ അന്വേഷിക്കുക: ലിയോൺസ് - നന്ദി ]
No comments:
Post a Comment