പൂമ്പാറ്റ പോലൊരു കുട്ടി ഇന്നലെ വന്നു. അവൾക്ക് അഞ്ച് വയസ്സ് തികഞ്ഞിരിക്കുമോ? അവളെയും എടുത്തു ഞാൻ പുറത്തെ കാഴ്ചകൾ കാണിച്ചു കൊടുത്തു…
അവൾ സംസാരം തുടങ്ങി
കുട്ടി : ഇവിടെ ഊഞ്ഞാൽ ഇല്ലേ?
ഞാൻ : ഇല്ല്യ ഇട്ടട്ടില്ല
കുട്ടി : അതെന്താ ഇടാത്തെ?
ഞാൻ : ഞാൻ നിനക്ക് വേറെ ഒരു കാഴ്ച കാണിച്ചു തരാം, ഈ ചെടി കണ്ടാ? ഇതാണ് ഓർക്കിഡ്..
കുട്ടി : അപ്പൊ ഈ ചെടിയോ?
ഞാൻ : റോസ്
കുട്ടി : ഇതോ?
ഞാൻ : കള്ളി ചെടി
കുട്ടി : കിണർ എവിടെ?
ഞാൻ : പിന്നിലാ
കുട്ടി : ഈ കല്ല് എന്താ ഇവിടെ?
ഞാൻ : ഇവിടെ പണി കഴിഞ്ഞപ്പോൾ ബാക്കി വന്ന് മാറ്റി വെച്ചതാണ്?
കുട്ടി : അത് ചോപ്പ് ആണല്ലോ.. ഇത് വെള്ളയാണല്ലോ?
ഞാൻ : അതേ നിറം പോയതാ
കുട്ടി : അതെന്താ?
ഞാൻ : വെയിലും മഴയും കൊണ്ടിട്ടാ..
കുട്ടി : അപ്പൊ ഈ കല്ലിന്റെ കളർ പോയില്ലലോ?
ഞാൻ : അത് പോയില്ല..
കുട്ടി : ഇതെന്താ പട്ട ഇവിടെ?
ഞാൻ : അത് മണ്ണിന്റെ മീതെ ഇട്ടതാ
കുട്ടി : താഴെ എന്താ?
ഞാൻ : ഒരു കുഴി ണ്ടായിരുന്നു
കുട്ടി : എന്താ മൂടീത്
ഞാൻ : അത് ഒരു പട്ടിയെ കുഴിച്ചിട്ടതാണ്
കുട്ടി : അതെന്താ?
ഞാൻ : പട്ടി ചത്തു പോയി
കുട്ടി : അപ്പൊ എന്തിന് കുഴിച്ചെടുന്നത്?
ഞാൻ : മണമെടുക്കാതിരിക്കാൻ
കുട്ടി : അതെന്താ മണമെടുക്കുന്നത്?
ഞാൻ : ചീഞ്ഞു പോയിട്ട്
കുട്ടി : ചീഞ്ഞാൽ മണമെടുക്കോ?
ഞാൻ : ഉവ്വ്
കുട്ടി : ഈ ലൈറ്റ് എന്താ കാത്താത്തത്?
ഞാൻ : സ്വിച്ച് ഇട്ടട്ടില്ല
കുട്ടി :അതെന്താ?
ഞാൻ : ഇപ്പോൾ പകൽ അല്ലേ, രാത്രി ഇടാം
കുട്ടി : നമ്മുക്ക് ഇപ്പോൾ സ്വിച്ച് ഇടാം
ഇടാം?
അങ്ങനെ ഞങ്ങൾ സ്വിച്ച് ഇട്ടു
കുട്ടി : എന്താ ആ ലൈറ്റ് കത്താത്തത്?
ഞാൻ : ഫ്യൂസ് ആയി
കുട്ടി : അതെന്താ ഫ്യൂസ് ആയത്?
ഞാൻ : കുറേ കാലം ആയില്ലേ?
കുട്ടി : ഈ ലൈറ്റ് ഫ്യുസ് ആയില്ലേ?
ഞാൻ : ഇല്ല
കുട്ടി : ആ ലൈറ്റ് എന്താ കത്താത്തത്?
ഞാൻ : സ്വിച്ച് വേറെയാണ്
കുട്ടി : എവിടെയാണ് സ്വിച്ച്?
ഞാൻ : അകത്താണ്…
അപ്പോഴേക്കും കുട്ടിയുടെ അമ്മയും അച്ഛനും പുറത്ത് വന്ന് എന്നെ രക്ഷിച്ചു….
No comments:
Post a Comment