Wednesday, September 29, 2021

അവൻ പെർളിക്ക് എഴുതിയ പ്രേമ ലേഖനം (September 2003)

പ്രിയപ്പെട്ട പെർളി, നീ, ഈ ചുവന്ന റോസപ്പൂ സ്വീകരിക്കണം.

നന്ദി

John

Sep 30 2003 രാത്രി 7 മണി

Weston Bank Lake

------------------------------------------

പെർളിയുടെ മറുപടി

ഇത് വാടിയ റോസപ്പൂ. എനിക്ക് ലഭിക്കേണ്ട റോസാപ്പൂ നിങ്ങൾ മറ്റൊരാൾക്ക്‌ ഏഴു ദിവസം മുമ്പ് കൊടുത്തു.

നന്ദി

പേർളി

Oct 1 2003

Weston Bank Lake

----------------------------------------

പെർളി

ഞാൻ ഏഴു ദിവസം മുമ്പ് കൊടുത്തത് റോസാപൂവല്ല, അത് മഞ്ഞ സൂര്യകാന്തിയാണ്. അത് ഒരു മരുന്നാണ്. അവൾ വിമാനത്തിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോൾ ഞാൻ പെട്ടന്ന് എടുത്ത് കൊടുത്തതാണ്. ആദ്യമായി കാണുന്ന വിമാനം. പെട്ടന്ന് ഒരു ആകർഷണം തോന്നിപ്പോയി. കയ്യിൽ അപ്പോഴുണ്ടായിരുന്ന പൂ കൊടുത്തു

John

Oct 2 2003

Weston Bank Lake

-----------------

പ്രിയപ്പെട്ട John,

എനിക്ക് വേണ്ടത് ആദ്യമായി  കൊടുത്ത ആ മഞ്ഞ പുഷ്പമാണ്. ചുവന്ന റോസാ ക്ളീഷെയാണ്. ആ ടൈപ്പ് പൂ അധികം കൊടുത്തു കണ്ടിട്ടില്ല.

പെർളി

Oct 3 2003

West End

Weston Bank Lake

------------------------------------------

പ്രിയപ്പെട്ട പെർളി

അത് കൊടുത്തുപ്പോയില്ലേ പെർളി. കഴിഞ്ഞ ഏഴു ദിവസമായി എന്റെ കയ്യിൽ ഈ റോസാപ്പൂ ഉണ്ടല്ലോ. നീ അത് കാണുന്നുപോലുമില്ല.

John

Oct 4 2003

Weston Bank Lake

--------------------------------------

പ്രിയപ്പെട്ട John

റോസ് എനിക്ക് പണ്ടേ ഇഷ്ടമല്ല. അതിൽ നിറയെ മുള്ളുകളാണ്.

 ആദ്യ പുഷ്പം എനിക്ക് വേണം. അത് തരാൻ കഴിയില്ലെങ്കിൽ മറ്റൊരു പുഷ്പവും എനിക്ക് വേണ്ട.  

പെർളി

Oct 5 2003

Weston Bank Lake

----------------------------------------------

എന്തൂട്ടാ  ജോണെ  നിനക്ക് വേറെ പണിയില്ലേ? ഈ ഉടായിപ്പ് പൂക്കൾ കൊടുത്തിട്ട് ഒരു കാര്യവുമില്ല

 

ലോന ഇടയിൽ കയറി പറഞ്ഞു.

 

നിർത്തി. ഇന്നത്തോടെ നിർത്തി. എന്നാലും ഒരു മറുപടി അയക്കാൻ തോന്നുന്നു.

 

വേണ്ട ജോൺ, അത് അപകടമാണ്. മുന്നിൽ തടാകമാണ്. ഇനി കത്ത് എഴുതരുത്.

 

Weston Bank Lake

2003


No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...