സംശയ : എന്താണ് ഉദാത്ത കല ?
ലോനപ്പൻ : ഒരേ സമയം
ആസ്വദിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു... പണ്ടെപ്പോഴോ സംവിധായകൻ അടൂർ ഗോപാല കൃഷ്ണനും,
നടൻ ശ്രീനിവാസനും പറഞ്ഞത് ഞാൻ ഓർമ്മിക്കുന്നു. മാതൃഭൂമിയിലെ നുറുങ്ങുകൾ. ഒരുപടികൂടി
കടന്ന് ചിലപ്പോൾ ഉദാത്തമായി പ്രവർത്തിപ്പിക്കുന്നു.
സംശയ : എന്താണ് ഉദാത്തം?
ലോനപ്പൻ : ഏറ്റവും നല്ല
രീതി, ഉൽകൃഷ്ടം.
സംശയ : ഒരു നല്ല
സിനിമയിലെ കൊലപാതകം ഒരുവൻ അനുകരിച്ചാൽ...
ലോനപ്പൻ: അവൻ ജീവിക്കുന്ന
രാജ്യത്തിന്റെ നിയമത്തിന് കീഴടങ്ങുക. ചോദ്യത്തിന്റെ അർഥം എനിക്ക് മനസിലായി. സിനിമ കണ്ട്
കൊലപാതകിയായവർ എത്ര പേരുണ്ടാകും? ഒരുവൻ ഒരു പാതകത്തിനു ഇറങ്ങാൻ തീരുമാനിച്ചപ്പോൾ ചില
സിനിമകൾ ഓർത്തിട്ടുണ്ടാകാം. അത് മൂലകാരണമാകാൻ
സാധ്യത വളരെ കുറവാണ്. അത്കൊണ്ട് സിനിമ നാടകം പുസ്തകം നിരോധിക്കേണ്ട കാര്യമില്ല. എങ്കിലും
സിനിമയിലെ നാടകത്തിലെ സംസാരഭാഷകൾ മനുഷ്യരിൽ പ്രകടമാകാറുണ്ട്. ഭാഷയിൽ സ്വാധീനങ്ങൾ ഉണ്ടാകാം.
വിദ്വെഷം മാത്രം പ്രചരിപ്പിക്കുന്ന വ്യക്തികളെ കാണുമ്പോൾ നമ്മൾ ചോദിക്കാറില്ലേ , നിങ്ങൾ
എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന്....അങ്ങനെ ഏതെങ്കിലും കലാരൂപം ഉപയോഗിക്കുന്നുണ്ടെങ്കിൽ
തീർച്ചയായും നിരുത്സാഹപ്പെടുത്തേണ്ടതാണ്. ചെറിയ കുട്ടികൾ കാണുന്നത് അനുകരിക്കാൻ സാധ്യതയുണ്ടെങ്കിൽ
അത്തരം കാര്യങ്ങൾ സെൻസർ ചെയ്തു കാണിക്കുന്നതും ഉദാത്തം തന്നെ. പല സർട്ടിഫിക്കറ്റുകൾ
നമ്മൾ കൊടുക്കുന്നുണ്ടല്ലോ.
സംശയ : മനസിലായി
ലോനപ്പൻ സാർ. ബുദ്ധനെ പഠിച്ച, ബൈബിൾ വായിച്ചു
പഠിച്ച ഒരുവൻ കൊലപാതകം ചെയ്താൽ യേശുവോ ബുദ്ധനോ എങ്ങനെ ഉത്തരവാദിയാകും ?
ലോനപ്പൻ : അത് അവൻ തന്നെ
പറയുന്നതായിരിക്കും കൂടുതൽ കൃത്യമായ ശരി.
കഥ കഴിഞ്ഞു.
No comments:
Post a Comment