Monday, August 29, 2022

ഇംഗ്ളണ്ടും കോട്ടും പാപ്പാസും

വർഷം 2010. ഇംഗ്ലണ്ടിലെ ഒരു ചെറിയ പട്ടണം. ഞാനും റാമും ഇന്ത്യയിൽ നിന്ന് മീറ്റിങ്ങിൽ പങ്കെടുക്കാൻ അവിടെ എത്തി ചേർന്നു. ആ കമ്പനിയുടെ പതിനഞ്ച് തലവന്മാർ മുറിയിൽ ഉണ്ടാകുമെന്ന് അറിയിപ്പ് കിട്ടിയിട്ടുണ്ട്. കമ്പനിയുടെ പ്രശ്നങ്ങളും പുരോഗമന മേഖലകളും പഠിക്കാനുള്ള ഒരു ഉന്നതതല ചർച്ച. വിവര സാങ്കേതിക വിഭാഗത്തിന്റെ ഇംഗ്ളീഷ്  കൺസൾട്ടിങ് ഗ്രൂപ്പിൽ നിന്നും മൂന്ന് പേരുണ്ട്. പക്ഷെ ഞങ്ങൾ എല്ലാവരും ആദ്യ ദിവസം കണ്ടുമുട്ടുന്നത് ആ മീറ്റിങ് മുറിയിൽ വെച്ചാണ്. വലിയ ഒരു കമ്പനിയുടെ ചെറിയ ഒരു ഓഫീസ്. കെട്ടിടത്തിന്റെ ഉള്ളിലേക്ക് കയറിയപ്പോൾ ഒരു സയൻസ് ഫിക്ഷൻ സിനിമയിൽ കയറുമ്പോൾ കാണുന്ന അന്തരീക്ഷം. ആ കോറിഡോറിലൂടെ ഞാനും റാമും കറുത്ത കോട്ടും  ടൈയും ധരിച്ചു  പട്ടണപ്രവേശത്തിലെ ദാസൻ വിജയൻ സി.ഐ.ഡി മാരെപോലെ നടന്നു നീങ്ങി. രണ്ടുപേരും മുറിയിലേക്ക് കയറി. ഓരോ സീറ്റിലും ഡയറക്ടർമാർ ഇരിക്കുന്നുണ്ട്. എല്ലാവരും നല്ല ടീഷർട്ടും ജീൻസുമണിഞ്ഞു പാട്ട് പാടാൻ പോകുന്ന മൂഡിൽ ഇരിക്കുന്നു. ഞങ്ങൾ രണ്ടു ഇന്ത്യക്കാർ മാത്രം കോട്ട് ധരിച്ചു അതിനുള്ളിൽ കയറിയതോടെ എന്തോ ഒരു സൂക്കേട് എന്റെ മനസ്സിൽ തുടങ്ങി.   

ഞങ്ങൾ പരസ്‌പരം ഞങ്ങളുടെ കോട്ടിലേക്കും ടൈയും പരസ്‌പരം നോക്കി.

രണ്ടു പേരും മനസ്സിൽ പരസ്പരം പറഞ്ഞു "സമാധാനമായല്ലോ..."

ആ ഡയലോഗ് ശ്രീനിവാസൻ - മോഹൻലാൽ ശബ്ദത്തിൽ കേൾക്കുമ്പോൾ കാര്യം മനസിലാകും. സായിപ്പന്മാർ ഞങ്ങളെ രണ്ടുപേരെയും സ്വീകരിച്ചു. ഒരുമണിക്കൂർ ഇടവേള കിട്ടിയതും രണ്ടു പേരും റസ്റ്റ് റൂമിലേക്ക് ഓടി, ഞങ്ങൾ രണ്ടു പേരും കോട്ട് അഴിച്ചു. ടൈ അഴിച്ചു. കൈ മടക്കി കുത്തി. വേണ്ടി വന്നാൽ ഇല്ലാത്ത മുണ്ടും മടക്കി കുത്താമെന്ന മാനസിക അവസ്ഥ. അതിനു ശേഷമാണ് ഒരു മനഃസമാധാനമായത്.

No comments:

Post a Comment

ആശാരി ബാലൻ

ഭിക്ഷക്കാരനെപ്പോലെ ഒരാൾ ഒരു നാട്ടിൽ അലഞ്ഞു നടന്നിരുന്നു. അവൻ ആദ്യം വരാന്തകളിൽ ഉറങ്ങി. അവിടെ ആരും തടയുന്നില്ലെന്ന് മനസിലാക്കിയ ബാലൻ, അത് തുടർ...