“ലോന എന്തിനാണ് തിയറ്ററിൽ നിന്നും ഇറങ്ങിപ്പോയത്?” അവൾ ചെറിയ പരിഭവത്തോടെ ചോദിച്ചു.
“ഇറങ്ങിപ്പോയാൽ എന്താ കുഴപ്പം?”
റോഷന്റെയല്ല മോഹൻലാലിൻറെ സിനിമയാലാലും
ചിലപ്പോൾ ഇറങ്ങിപ്പോയെന്നു വരും. (ഉള്ളിൽ അറിയാം മോഹൻലാലിന്റെ ഏറ്റവും മോശം സിനിമ പോലും
ചിലപ്പോൾ മുഴുവനും കണ്ടെന്നു വരും. എന്നാലും വെയിറ്റ് കളയാൻ പറ്റില്ലല്ലോ.)
അവൾ ചോദിച്ചു."മറ്റുവർ എന്ത് വിചാരിക്കും.?"
അതെനിക്ക് അത്ര വിഷയമല്ല. (വിഷയം തന്നെയാണ്,
എന്നാലും ഈ കാര്യം അത്ര വലിയ വിഷയം അല്ല.)
അവളുടെ ദേഷ്യത്തോടെയുള്ള നോട്ടവും കണ്ണിലെ
തിളക്കവും ഒരേ സമയം ശ്രദ്ധിച്ചു. യഥാർത്ഥ ഉത്തരം
പറയാതെ ലോന ഒഴിഞ്ഞു മാറി. "ഇത് രണ്ടു ദിവസം മുമ്പ് നടന്ന കാര്യമല്ലേ.?"
ലോന അവിടെ നിന്ന് പോകാൻ തുടങ്ങി. പിന്നീട്
മനസ് മാറ്റി. പെട്ടന്ന് തിരിച്ചുവന്നു
"എന്റെ പൊന്നേ ഞാൻ മൂത്രമൊഴിയ്ക്കാൻ
പുറത്തുപോയപ്പോൾ, പുറത്തു വെച്ച് ഒരു സിനിമ സംവിധായകനെ കണ്ടു. അയാൾ എന്നെ ഡബ്ബിങ്ങിന്
വേണ്ടി വിളിച്ചപ്പോൾ തിരുവനന്തപൂരം കലാഭവൻ
തിയറ്റർ വരെ ഒന്ന് പോയി, സംഭവം നടന്നില്ല. അയാളുമായി സംസാരിച്ചു നിന്ന് സമയം പോയത്
അറിഞ്ഞില്ല."
സിനിമ നിർമ്മാണത്തിന്റെ പിന്നിലെ ചില പ്രത്യേക സാഹചര്യങ്ങൾ അവൾക്ക് അത്ര പരിചയമില്ലാത്തതുകൊണ്ട് അവൾ വിശ്വസിച്ചോ എന്നറിയില്ല, തിരിച്ചു വരുമ്പോൾ ലോന മനസ്സിൽ പറഞ്ഞു "എന്തൊരു പെണ്ണായിത്. പെട്ടന്ന് പൊട്ടിമുളച്ച ഒരു ഡബ്ബിങ്. അതായിരിക്കും അവൾ ചിന്തിക്കുക."
No comments:
Post a Comment